Friday May 24th, 2019 - 4:42:pm
topbanner
topbanner

രണ്ടാം ഭാര്യയുടെ കുഞ്ഞുങ്ങളെ അമ്മയെ കൊണ്ട് തന്നെ കൊല്ലിച്ചു ; ദൃശ്യങ്ങള്‍ പകര്‍ത്തി ; നടന്നത് കൊടും ക്രൂരത

suji
രണ്ടാം ഭാര്യയുടെ കുഞ്ഞുങ്ങളെ അമ്മയെ കൊണ്ട് തന്നെ കൊല്ലിച്ചു ; ദൃശ്യങ്ങള്‍ പകര്‍ത്തി ; നടന്നത് കൊടും ക്രൂരത

ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയുടെ പിഞ്ചു കുഞ്ഞുങ്ങളെ സ്വന്തം അമ്മയെ കൊണ്ട് തന്നെ കൊല ചെയ്യിച്ച് യുവതിയും ഭര്‍ത്താവും. ഈജിപ്തിലെ കെയ്‌റോയിലാണ് സംഭവം. ദമ്പതികള്‍ താമസിച്ച അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമയായ ഹലാ അലി എന്ന യുവതി ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. രണ്ടാം ഭാര്യയെ കൊണ്ട് ബക്കറ്റില്‍ വെള്ളം നിറപ്പിച്ച ശേഷം അതേ വെള്ളത്തില്‍ തന്നെ കുഞ്ഞുങ്ങളെ മുക്കി കൊല്ലാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. മൂന്നു കുഞ്ഞുങ്ങളെ ഇങ്ങനെ കൊലപ്പെടുത്തിയതായും കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെയാണ് ഈ മൂന്നു കൊലകളുമെന്നും മാധ്യമങ്ങള്‍ പറയുന്നു.

സംഭവം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നു. രണ്ടാം ഭാര്യ സംഭവം ഒരു തരത്തിലും പുറത്തുപറയാതിരിക്കാനാണ് കുഞ്ഞുങ്ങളുടെ അമ്മയെ കൊണ്ട് തന്നെ കൊല ചെയ്യിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മെട്രോ ഡ്രൈവറായ അഹമ്മദിനേയും ഇയാളുടെ രണ്ട് ഭാര്യമാേേരയും പോലീസ് കസ്റ്റഡിയിലെടുത്തു.

രണ്ടാം ഭാര്യയെ അഹമ്മദ് നിരന്തരം മര്‍ദ്ദിച്ചിരുന്നു. 2017 ഒക്ടോബര്‍ മുതലാണ് അഹമ്മദും രണ്ടു ഭാര്യമാരും തന്റെ ഫ്‌ളാറ്റില്‍ താമസം തുടങ്ങിയതെന്നും വാടക വാങ്ങാന്‍ മാത്രമാണ് അവിടെ പോയിരുന്നതെന്നും ഫ്‌ളാറ്റിന്റെ ഉടമ ഹലാ അലി പറയുന്നു. 2017ല്‍ കാണുമ്പോള്‍ അഹമ്മദിന്റെ രണ്ടാം ഭാര്യ ഗര്‍ഭിണിയായിരുന്നു. നവംബറിലാണ് താന്‍ അവസാനം അവിടെയെത്തിയത്. അന്ന് അഹമ്മദിന്റെ രണ്ടാം ഭാര്യയെ മൊട്ടയടിച്ച നിലയിലാണ് കണ്ടത്. കൈകളില്‍ ക്രൂര മര്‍ദ്ദനത്തിന്റെ പാടുണ്ടായിരുന്നു. കാഴ്ച ശക്തി നഷ്ടമായിരുന്നു. ഫെബ്രുവരിയിലെത്തിയപ്പോഴാണ് ഇവരോട് സംസാരിക്കാനായത്. അന്ന് ഇവര്‍ താമസം മാറ്റിയിരുന്നു. രണ്ടാം ഭാര്യയോട് സംസാരിച്ചപ്പോഴാണ് കുഞ്ഞുങ്ങള്‍ ക്രൂരമായി കൊല്ലപ്പെട്ട കാര്യം അറിഞ്ഞത്. അഹമ്മദിന്റെ ആദ്യ ഭാര്യയ്ക്ക് കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നു. ആദ്യ ഭാര്യയ്ക്ക് രണ്ടാം ഭാര്യയോട് അസൂസയായിരുന്നു. ഒരു മിനി ബസും വന്‍ തുകയും ഫ്‌ളാറ്റും വാഗ്ദാനം ചെയ്താണ് ആദ്യ ഭാര്യ അഹമ്മദിനെ കൊണ്ട് കൊലപാതകം ചെയ്യിച്ചതെന്നും ഹലാ അലി വെളിപ്പെടുത്തി .

Read more topics: 3 children death ,house owner
English summary
3 children death new revelation about of house owner
topbanner

More News from this section

Subscribe by Email