topbanner
Tuesday January 23rd, 2018 - 9:37:am
topbanner

ലക്ഷങ്ങള്‍ ചെലവാക്കി ഭാര്യയെ ക്യാനഡയില്‍ അയച്ചു; പറ്റിച്ചതോടെ ഭര്‍ത്താവ് ജീവനൊടുക്കി

suji
ലക്ഷങ്ങള്‍ ചെലവാക്കി ഭാര്യയെ ക്യാനഡയില്‍ അയച്ചു; പറ്റിച്ചതോടെ ഭര്‍ത്താവ് ജീവനൊടുക്കി

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് 25-കാരനായ സുഖ്ജീത് സിംഗ് തലയില്‍ നിറയൊഴിച്ച് ആത്മഹത്യ ചെയ്തത്. ക്യാനഡയിലേക്ക് കുടിയേറാനുള്ള ഇദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ഭാര്യ സഹായം നല്‍കാതിരുന്നതിന്റെ ദുഃഖത്തിലായിരുന്നു ആത്മഹത്യ. കഴിഞ്ഞ വര്‍ഷം മെയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചാണ് സുഖ്ജീത് ഭാര്യയെ ക്യാനഡയില്‍ സ്റ്റുഡന്റ് വിസയില്‍ അയച്ചത്.

ഭാര്യ ഗുര്‍മീത് കൗറിന്റെ വിസയ്ക്കും, അഡ്മിഷനും ആവശ്യമായ ചെലവുകള്‍ മുഴുവന്‍ ഭര്‍ത്താവാണ് വഹിച്ചത്. പക്ഷെ ക്യാനഡയില്‍ എത്തിയതോടെ ഭാര്യയുടെ മട്ടുമാറി. സുഖ്ജീത്തിനെ ഫോണ്‍ വിളിക്കാന്‍ പോലും ഇവര്‍ വിമുഖത കാണിച്ചു. ക്യാനഡയിലേക്ക് വരുന്നതിന് പകരം വിവാഹമോചനം വേണമെന്നാണ് ഭാര്യ ആവശ്യപ്പെട്ടത്.

വിവാഹം മുതല്‍ പഠനം വരെയുള്ള ഗുര്‍മീതിന്റെ ചെലവുകള്‍ സുഖ്ജീത്താണ് വഹിച്ചത്. 25 ലക്ഷം രൂപയാണ് ഭര്‍ത്താവ് ഭാര്യക്കായിചെലവാക്കിയത്. മൂത്ത ജ്യേഷ്ഠന്റെ ഭാര്യാ സഹോദരിയാണ് ഗുര്‍മീത്. എന്തായാലും സംഭവത്തില്‍ പോലീസ് ഭാര്യക്കും ബന്ധുക്കള്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

 

English summary
25 year-old kills self as wife breaks Canada promise
topbanner topbanner

More News from this section

Subscribe by Email