Friday November 16th, 2018 - 7:09:am
topbanner

2016 ല്‍ ആളുകള്‍ ഏറ്റവുമധികം ഉപയോഗിച്ച പാസ് വേര്‍ഡ് ഏതെന്ന് അറിയാമോ?

rajani
2016 ല്‍ ആളുകള്‍ ഏറ്റവുമധികം ഉപയോഗിച്ച പാസ് വേര്‍ഡ് ഏതെന്ന് അറിയാമോ?

വാഷിംഗ്ടണ്‍: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന ഈ കാലത്ത് ആളുകള്‍ എലുപ്പത്തില്‍ മനസിലാക്കാവുന്ന വാക്കുകളാണ് പാസ് വേര്‍ഡായി ഉപയോഗിച്ചതെന്ന റിപ്പോര്‍ട്ട്. 2016ല്‍ ഏറ്റവും അധികം ആളുകള്‍ പാസ് വേര്‍ഡായി ഉപയോഗിച്ചത് '123456' എന്ന നമ്പര്‍.

10 മില്ല്യണ്‍ ജനങ്ങളോളം സോഷ്യല്‍ മീഡിയ, ഫോണ്‍, ഫോണ്‍ ബാങ്കിങ് അക്കൗണ്ട് തുടങ്ങിയവയ്ക്ക് 123456 എന്ന കോഡാണ് പാസ്വേഡായി ഉപയോഗിച്ചിരിക്കുന്നത്.യുഎസ് ആസ്ഥാനമായ കീപ്പര്‍ സെക്യൂരിറ്റി എന്ന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 123456, എന്നതു കഴിഞ്ഞാല്‍ 123456789, 111111, 123123, 987654321, 1234567890 എന്നിവയാണ് ആദ്യ 10 പാസ്വേഡുകളിലുള്ളത്.

ഏറ്റവും അശ്രദ്ധമായി അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്ന് പഠനം നടത്തിയ കമ്ബനികള്‍ പറയുന്നു.സാധാരണക്കാര്‍ക്കു പോലും അനായാസം നിങ്ങളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനുള്ള സാഹചര്യമാണ് ഇതിലൂടെ ഉണ്ടാക്കുന്നതെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പാസ്വേഡ് ഉപയോഗിക്കുമ്‌ബോള്‍ നമ്ബരുകളും അക്ഷരങ്ങളും മാത്രം വരുന്ന പാസ്വേഡുകള്‍ ഉപയോഗിക്കുന്നതിലും ഇവ രണ്ടും ചേര്‍ന്ന, പരമാവധി 9 അക്ഷരങ്ങളടങ്ങുന്ന പാസ്വേഡ് ഉപയോഗിക്കണം.

 

 

Read more topics: 2016,people, use, normal, password
English summary
2016 people use normal password
topbanner

More News from this section

Subscribe by Email