Friday November 16th, 2018 - 11:00:am
topbanner

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു

Jikku Joseph
അമേരിക്കയില്‍ വീണ്ടും വെടിവയ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടന്‍: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്. സെന്‍ട്രല്‍ മിഷിഗന്‍ സര്‍വകലാശാലയിലെ റസിഡന്‍സ് ഹാളില്‍ നടന്ന വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. തോക്കുമായി ക്യാംപസിനകത്തേക്കു കയറിയ ജയിംസ് എറിക് ഡേവിസ് എന്ന യുവാവാണ് വെടിയുതിര്‍ത്തതെന്നു പോലീസ് പറഞ്ഞു. ഇയാളെ പിടികൂടാനായിട്ടില്ല.

വെള്ളിയാഴ്ച രാവിലെ ക്യാംപല്‍ ഹാളിലെ നാലാം നിലയിലാണ് വെടിവയ്പുണ്ടായത്. ഇതോടെ ക്ലാസുകള്‍ നിര്‍ത്തി. 23,000 ത്തോളം വിദ്യാര്‍ഥികളാണ് സെന്‍ട്രല്‍ മിഷിഗന്‍ സര്‍വകലാശാലയില്‍ പഠിക്കുന്നത്. വിദ്യാര്‍ഥികളോട് സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. പോലീസ് സ്ഥലത്തെ അക്രമിക്കായി തെരച്ചില്‍ ആരംഭിച്ചു.

കൊല്ലപ്പെട്ടത് വിദ്യാര്‍ഥികളോ സര്‍വകലാശാല ജീവനക്കാരോ അല്ലെന്നു പോലീസ് അറിയിച്ചു. വെടിവയ്പു നടത്തിയ പത്തൊന്‍പതുകാരന്റെ മാതാപിതാക്കളാണു കൊല്ലപ്പെട്ടതെന്നു സൂചനയുണ്ട്. വീട്ടിലുണ്ടായ വഴക്കാണു കൊലപാതകത്തില്‍ കലാശിച്ചതെന്നും കരുതുന്നു.

ക്യാംപസിലെ എല്ലാ മുറികളും അടച്ചു സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സര്‍വകലാശാല ക്യാംപസും ഇതു നിലനില്‍ക്കുന്ന മൗണ്ട് പ്ലെസന്റ് മേഖലയും പൂര്‍ണമായും പോലീസ് നിരീക്ഷണത്തിലാണ്.

രണ്ടാഴ്ച മുന്‍പ് ഫ്‌ളോറിഡയിലെ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. അച്ചടക്കലംഘനത്തിനു സ്‌കൂളില്‍നിന്നു പുറത്താക്കപ്പെട്ട നിക്കോളാസ് ക്രൂസ് (19) ആണ് അക്രമം നടത്തിയത്. ഇയാളെ പോലീസ് പിടികൂടി. ഉച്ചയ്ക്കുശേഷം സ്‌കൂളിലെത്തിയ നിക്കോളാസ് യന്ത്രത്തോക്കുകളടക്കം ഉപയോഗിച്ചാണ് ആക്രമണം നടത്തുകയായിരുന്നു.

English summary
2 dead after shooting at central michigan university
topbanner

More News from this section

Subscribe by Email