Tuesday June 25th, 2019 - 7:23:am
topbanner
topbanner

കണ്ണ് പരിശോധനയില്‍ അറിഞ്ഞു ക്യാന്‍സറെന്ന് ; ഈ 19 കാരി എണ്ണപ്പെട്ട ദിവസം ആഘോഷിക്കുകയാണ്

suji
കണ്ണ് പരിശോധനയില്‍ അറിഞ്ഞു ക്യാന്‍സറെന്ന് ; ഈ 19 കാരി എണ്ണപ്പെട്ട ദിവസം ആഘോഷിക്കുകയാണ്

കണ്ണിന്റെ പരിശോധന നടത്തുമ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ആ മിടുക്കിയായ വിദ്യാര്‍ത്ഥിനി തിരിച്ചറിയുന്നത്. തനിക്ക് മാരകമായ ബ്രെയിന്‍ ക്യാന്‍സര്‍ പിടിപെട്ടെന്നും, ബാക്കിയുള്ള ജീവിതം പോരാടാനുള്ള സമയം മാത്രമാണെന്നും മനസ്സിലാക്കിയതോടെ ആ പെണ്‍കുട്ടിയുടെ കുടുംബവും വിഷമത്തിലായി. എന്നാല്‍ വിഷമിച്ച് കളയാന്‍ തന്റെ കൈയില്‍ സമയം ബാക്കിയില്ലെന്ന തിരിച്ചറിവില്‍ ജീവിതം ആസ്വദിക്കാന്‍ ഉറച്ചാണ് ലങ്കാഷയറില്‍ നിന്നുമുള്ള 19കാരി ലോറ നതാളിന്റെ നടപ്പ്. കഴിഞ്ഞ വേനല്‍ക്കാലത്ത് എ ലെവലില്‍ എ'കള്‍ നേടിയ ശേഷം ലണ്ടന്‍ കിംഗ്‌സ് കോളേജില്‍ ചേരാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ഇടയ്ക്കിടെ തലവേദനയും, ഓക്കാനവും അനുഭവപ്പെട്ട് തുടങ്ങുന്നത്.

പനിയുടെ തുടക്കമാകുമെന്ന് കരുതി ഇതൊന്നും കാര്യമാക്കിയില്ല ലോറ. പക്ഷെ കണ്ണിന്റെ പതിവ് പരിശോധനയ്ക്ക് എത്തിയതോടെ വെറും പനിയല്ല ഉള്ളിലുള്ളതെന്ന് തിരിച്ചറിഞ്ഞു. മുതിര്‍ന്നവരില്‍ കടന്നുകയറുന്ന ഏറ്റവും മാരകമായ ബ്രെയിന്‍ ക്യാന്‍സറായ ഗ്ലിയോബ്ലാസ്‌റ്റോമയാണ് ലോറയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ മകളുടെ ബാക്കി കാലം കൊണ്ട് ആഗ്രഹമുള്ള കാര്യങ്ങളെല്ലാം ഓടിത്തീര്‍ക്കാന്‍ സഹായിക്കുകയാണ് അമ്മ നിക്കോള. കഴിഞ്ഞ മാസം ലിവര്‍പൂളില്‍ നടന്ന സര്‍ പോള്‍ മക്കാര്‍ട്ടിനിയുടെ കണ്‍സേര്‍ട്ടില്‍ പങ്കെടുക്കുന്നത് ഉള്‍പ്പെടെയുള്ള യാത്രകള്‍ ഈ കുടുംബം നടത്തിക്കഴിഞ്ഞു.

ലോറയുടെ 19ാം പിറന്നാളില്‍ എവേര്‍ട്ടണ്‍ ഫുട്‌ബോള്‍ ക്ലബിന്റെ അതിഥിയായും ക്ഷണിക്കപ്പെട്ടു. എവേര്‍ട്ടണ്‍ താരങ്ങളെയും, ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡിനെയും ലോറ സന്ദര്‍ശിച്ചു. ഏറ്റവും നല്ല ഓര്‍മ്മകള്‍ മകള്‍ക്ക് നല്‍കാനായുള്ള ഓട്ടത്തിലാണ് തങ്ങളെന്ന് നിക്കോള പറയുന്നു. റോയല്‍ നേവി റിസേര്‍വിന്റെ ഭാഗമാകാനാണ് ഇവര്‍ കണ്ണ് പരിശോധന നടത്തിയത്. ഇതിലാണ് ഒപ്റ്റിക് നേര്‍വില്‍ കാരണമില്ലാത്ത ഒരു വീര്‍പ്പ് കണ്ടെത്തിയത്. ഇതോടെ കൂടുതല്‍ പരിശോധനകള്‍ക്കായി മൂര്‍ഫീല്‍ഡ്‌സ് ഐ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തു. പിറ്റേന്ന് വല്ലാതെ അസുഖബാധിതയായതോടെ കുടുംബം എ&ഇയില്‍ എത്തിച്ചു.

ഹോമേര്‍ട്ടണ്‍ ആശുപത്രിയില്‍ നടത്തിയ സിടി സ്‌കാനിലാണ് രണ്ട് ബ്രെയിന്‍ ട്യൂമറുകള്‍ കണ്ടെത്തിയത്. പിന്നീട് എംആര്‍ഐ സ്‌കാനില്‍ കൂടുതല്‍ മുഴകള്‍ കണ്ടെത്തി. സാല്‍ഫോര്‍ഡ് റോയല്‍ ആശുപത്രിയില്‍ വലുപ്പമേറിയ ട്യൂമര്‍ നീക്കം ചെയ്‌തെങ്കിലും കാര്യങ്ങള്‍ കുഴപ്പമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു.

 

Read more topics: 19 year girl , brain tumour
English summary
19 year girl face cancer
topbanner

More News from this section

Subscribe by Email