Saturday November 17th, 2018 - 6:37:pm
topbanner

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ് ; 17 പേര്‍ മരിച്ചു

suji
അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ് ; 17 പേര്‍ മരിച്ചു

ഫ്‌ളോറിഡ ; അമേരിക്കയിലെ ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ കുട്ടികള്‍ അടക്കം 17 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്കോളസ് ക്രൂസ് എന്ന 19 കാരനായ വിദ്യാര്‍ത്ഥിയാണ് വെടിവച്ചത്.

ബുധനാഴ്ച പ്രാദേശിക സമയം വൈകീട്ട് മൂന്നു മണിയോടെയാണ് മജോരിറ്റി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ വെടിവെപ്പുണ്ടായത്.
വെടി ശബ്ദം ഉയര്‍ന്നതോടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചിതറിയോടി. 12 പേര്‍ സ്‌കൂളിനുള്ളിലും മൂന്നു പേര്‍ പുറത്തും രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

തോക്കുമായി എത്തിയ നിക്കോളാസ് യാതൊരു പ്രകോപനവുമില്ലാതെ വെടിവയ്ക്കുകയായിരുന്നു. സ്‌കൂളിന് പുറത്തുവച്ച് മൂന്നുപേരെ വെടിവച്ച ശേഷം സ്‌കൂളിനുള്ളിലേക്ക് കടന്ന് മറ്റ് 12 പേരെ കൊല്ലുകയായിരുന്നു. ഈ വര്‍ഷം അമേരിക്കന്‍ സ്‌കൂളില്‍ നടക്കുന്ന 18ാമത്തെ വെടിവെപ്പാണഇത്. 2013 മുതല്‍ 291 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് .

Read more topics: school, florida, 17 killed
English summary
17 killed in shooting at high school in Parkland, Florida
topbanner

More News from this section

Subscribe by Email