മിസ്സിസാഗ: കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ ഭക്ഷണശാല സ്ഫോടനം. മിസ്സിസാഗയിലെ ബോംബെ ഭേല്‍ റസ്റ്ററന്റിലാണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. സ്ഫോടനത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് പീല്‍ റീജിയണല്‍ പാരാമെഡിക്കല്‍ സര്‍വീസ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, അഞ്ജാതരായ രണ്ടുപേര്‍ സ്ഫോടന വസ്തുക്കളുമായി റസ്റ്ററന്റിനുള്ളിലേക്കു പോകുന്നതിന്റെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
2 suspects attended the scene, detonated an Improvised Explosive Device within the restaurant. Several injured were taken to local hospital and 3 in critical condition were taken to a Toronto Trauma Centre. pic.twitter.com/yzCT59UVN6
— Peel Regional Police (@PeelPoliceMedia) May 25, 2018