Wednesday September 26th, 2018 - 2:22:pm
topbanner

സിറിയയിലെ വിമതമേഖലകളില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ 136 പേര്‍ കൊല്ലപ്പെട്ടു

Jikku Joseph
സിറിയയിലെ വിമതമേഖലകളില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ 136 പേര്‍ കൊല്ലപ്പെട്ടു

ഡമാസ്‌ക്കസ്: കഴിഞ്ഞ 48 മണിക്കൂറിനിടെ സിറിയയിലെ വിമതമേഖലകളില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ 136 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡമാസ്‌ക്കസിലെ കിഴക്കന്‍ ഗോട്ടുവയിലാണ് സിറിയയുടേയും റഷ്യയുടേയും സംയുക്ത സൈന്യം വ്യോമാക്രമണം നടത്തിയത്.

തിങ്കളാഴ്ച 30 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ചൊവ്വാഴ്ച 80 പേരും ബുധനാഴ്ച 26 പേരും കൊല്ലപ്പെട്ടു. ഇതില്‍ 22 കുട്ടികളും 21 സ്ത്രീകളും ഉള്‍പ്പെടും. 2013 മുതല്‍ വിമതരുടെ നിയന്ത്രണത്തിലായ മേഖലയില്‍ തിങ്കളാഴ്ച മുതല്‍ ശക്തമായ ബോംബ് ആക്രമണമാണ് സര്‍ക്കാര്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതിനിടെ ഡമാസ്‌ക്കസിനു സമീപം ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി സിറിയന്‍ സര്‍ക്കാര്‍ ആരോപിച്ചു. ഡമാസ്‌ക്കസിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയാണ് ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. ഭീകരരെ സഹയാക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തിന്റെ ഭാഗമാണിതെന്നും സിറിയ ആരോപിച്ചു.

Read more topics: people, killed, syria, eastern ghouta
English summary
more than 136 people killed in syria's eastern ghouta
topbanner

More News from this section

Subscribe by Email