Saturday March 23rd, 2019 - 10:40:pm
topbanner
topbanner

യുഎസില്‍ നൈറ്റ് ക്ലബിലുണ്ടായ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു

suji
യുഎസില്‍ നൈറ്റ് ക്ലബിലുണ്ടായ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു

യുഎസിലെ ലോസ് ആഞ്ചല്‍സിന് സമീപമുള്ള നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പ് നടത്തിയ അക്രമിയും കൊല്ലപ്പെട്ടു.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്ലബില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്. ലോസ് ആഞ്ചല്‍സിലെ തൗസന്റ് ഓക്‌സ് എന്ന നഗരത്തിലുള്ള ക്ലബിലാണ് സംഭവം. പ്രാദേശിക സമയം രാത്രി 11.30 ഓടെ ബാറിലേക്ക് ഒരാളെത്തുകയും ഉടനെ നിറയൊഴിക്കുകയുമായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. വെടിവെപ്പ് വിവരം അറിഞ്ഞ് എത്തിയപ്പോള്‍ ഇയാള്‍ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ഭീകരവാദവുമായി ബന്ധമുണ്ടോ എന്ന് അന്വേഷണിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read more topics: 13 killed, californila
English summary
13 killed in bar shooting
topbanner

More News from this section

Subscribe by Email