Saturday September 21st, 2019 - 5:16:pm
topbanner
Breaking News
jeevanam

അതീവസുരക്ഷാ ജയിലില്‍ നിന്നും 100 തടവുകാര്‍ സിനിമാ സ്റ്റൈലില്‍ ജയില്‍ചാടി

suji
 അതീവസുരക്ഷാ ജയിലില്‍ നിന്നും 100 തടവുകാര്‍ സിനിമാ സ്റ്റൈലില്‍ ജയില്‍ചാടി

സാവോപോളോ: ബ്രസീലിലെ പരൈബ സംസ്ഥാനത്തുള്ള അതീവസുരക്ഷാ ജയിലില്‍ നിന്നും നൂറോളം തടവുകാര്‍ ജയില്‍ചാടി. 105 തടവുകാരില്‍ 33 പേരെ പിടികൂടിയതായി പരൈബ ജയില്‍ അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

തോക്കുകളും, ബോംബുകളുമായി നാല് വാഹനങ്ങളില്‍ എത്തിയ ഇരുപതോളം പേര്‍ ഗാര്‍ഡ് പോസ്റ്റുകള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.ഇതിന് പിന്നാലെ ബാരക്കുകള്‍ക്കും, പ്രധാന പ്രവേശന കവാടത്തിനും നേരെ വെടിയുതിര്‍ത്തു.

ഗാര്‍ഡുമാരും, പോലീസും അക്രമികളുമായി പോരാട്ടത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ ജയിലിലെ പ്രധാന വാതില്‍ ഇടിച്ച് തകര്‍ത്ത ശേഷമാണ് 105 തടവുകാര്‍ രക്ഷപ്പെട്ടത്. മറ്റൊരു സംഘം അടുത്തുള്ള ഹൈവേ തടസ്സപ്പെടുത്തി പോലീസ് ഓഫീസര്‍ക്ക് നേരെ വെടിയുതിര്‍ത്തു.

ഒരു ഉദ്യോഗസ്ഥന്‍ ഗുരുതരമായ പരുക്കേറ്റ് ആശുപത്രിയിലാണ്. രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. തടവുകാര്‍ രക്ഷപ്പെട്ടതോടെ പ്രദേശത്തെ സ്‌കൂളുകളും, ആശുപത്രികളും സുരക്ഷ പരിഗണിച്ച് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. നഗരത്തില്‍ നിന്നും തടവുകാരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

 

Viral News

English summary
100 inmates escape from maximum security prison in brazils paraiba
topbanner

More News from this section

Subscribe by Email