Friday September 21st, 2018 - 11:32:am
topbanner
Breaking News

പത്തുവയസ്സുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

NewsDesk
പത്തുവയസ്സുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

പ്രായമുള്ളവര്‍ ഹൃദയാഘാതം വന്ന് മരണപ്പെടുന്നത് സാധാരണ സംഭവമാണ് എന്നാല്‍ കുട്ടികളില്‍ ഹൃദയാഘാതം വരുന്നത് അപൂര്‍വവും ഞെട്ടിപ്പിക്കുന്നതുമാണ്.

ജോണ്‍ ജോ ടോണര്‍ എന്ന പത്ത് വയസ്സുകാരനാണ് ഹൃു ദയാഘാതത്തെ തുടര്‍ന്ന് അകാലമരണം ഏറ്റുവാങ്ങേണ്ടി വന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലാണ് സംഭവം നടന്നത്. സ്‌ക്കൂളില്‍ വെച്ച് കുട്ടി പെട്ടെന്ന് തളര്‍ന്ന് വീഴുകയായിരുന്നു. അധ്യാപകര്‍ പെട്ടെന്ന് തന്നെ ജോണിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു, പിന്നീട് ഹോസ്പിറ്റല്‍ അധികൃതര്‍ ഹൃദയാഘാതം സ്ഥതീകരിക്കുകയുമായിരുന്നു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നാലുദിവസം കിടന്നശേഷമാണ് കുട്ടി മരണത്തിന് കീഴ്‌പ്പെടുന്നത്.

റോയല്‍ വിക്ടോറിയ ഹോസ്പിറ്റിലാണ് സംഭവം നടന്നത്. തളര്‍ന്ന് വീണതറിഞ്ഞ് കുട്ടിയുടെ മാതാപിതാക്കള്‍ ഹോസ്പിറ്റലിലേക്ക് എത്തുകയായിരുന്നു. അയര്‍ലന്‍ഡിലുള്ള സെന്റ് മൈക്കിള്‍സ് പ്രൈമറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു ജോണ്‍ രോഗാവസ്ഥ മാറുന്നതിനായി ജോണിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും മറ്റും പള്ളിയില്‍ നടത്തിയിരുന്നു. കുട്ടിയുടെ മാതാപിതാക്കളും സഹപാഠികളുമായി നിരവധി പേര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു.

Read more topics: boy, died, heart attack, school,
English summary
10-year-old boy has died after suffering suspected heart attack at school
topbanner

More News from this section

Subscribe by Email