Wednesday September 26th, 2018 - 11:00:am
topbanner

1.5 ലക്ഷവുമായി യുവാവ് കാമുകിയ്‌ക്കൊപ്പം ഒളിച്ചോടി; ബിയറില്‍ വിഷം കലര്‍ത്തി കൊന്ന് കാമുകി സ്ഥലംവിട്ടു

suji
1.5 ലക്ഷവുമായി യുവാവ് കാമുകിയ്‌ക്കൊപ്പം ഒളിച്ചോടി; ബിയറില്‍ വിഷം കലര്‍ത്തി കൊന്ന് കാമുകി സ്ഥലംവിട്ടു

നോയ്ഡ: 21 വയസ്സുള്ള യുവാവിനെ ദുരൂഹമായ സാഹര്യത്തില്‍ സെക്ടര്‍ 15 മെട്രോ സ്‌റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ഇത്താവാ ജില്ലയിലെ താമസക്കാരനായ അന്‍ശുലിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബിഎസ്‌സി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായ യുവാവ് പഠനത്തിന്റെ ഭാഗമായി അമ്മാവന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.

സംഭവത്തിന് പിന്നാലെ കാമുകിയാണ് അന്‍ശുലിനെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ പോലീസിന് പരാതി നല്‍കി. വിവാഹം കഴിക്കാനായി ഈ യുവതി ഇരയെ വിളിച്ച് വരുത്തിയ ശേഷം വിഷം കൊടുത്ത് കൊല്ലുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

ആറ് മാസം മുന്‍പാണ് പഠിക്കുന് കോളേജില്‍ വെച്ച് ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ട് സൗഹൃദത്തിലാകുന്നത്. അന്‍ശുലുമായി പ്രണയത്തിലായ ശേഷം സെപ്റ്റംബര്‍ 2ന് ഇവര്‍ ഒളിച്ചോടിയെന്ന് അമ്മ രൂപാ ദേവി പറയുന്നു. വീട്ടില്‍ നിന്നും 1.5 ലക്ഷം രൂപയുമായാണ് അന്‍ശുല്‍ കാമുകിയ്‌ക്കൊപ്പം ഇറങ്ങിയത്.

നോയ്ഡയിലെത്തിയ അന്‍ശുലും പെണ്‍കുട്ടിയും വാടക മുറിയെടുത്ത് താമസിച്ചു. സെപ്റ്റംബര്‍ 6ന് രാത്രി ബിയറില്‍ വിഷം ചേര്‍ത്ത് നല്‍കിയ ശേഷം കാമുകി സ്ഥലംവിട്ടു. സംഭവം അമ്മയെ വിളിച്ച് യുവാവ് പറയുകയായിരുന്നു. ഇവര്‍ നോയ്ഡയില്‍ അന്വേഷിച്ച് എത്തിയെങ്കിലും മകനെ കണ്ടെത്താനായില്ല. പിന്നീടാണ് അജ്ഞാത ശരീരം കണ്ടെത്തിയ പോലീസ് ഇവരെ വിവരം അറിയിക്കുന്നതും തിരിച്ചറിയുന്നതും.

 

Read more topics: youth poisoned , death, noida
English summary
youth poisoned to death by girlfriend in noida
topbanner

More News from this section

Subscribe by Email