Thursday June 21st, 2018 - 7:32:pm
topbanner
Breaking News

മുടികൊഴിച്ചില്‍ മാറാത്തതില്‍ മനംനൊന്ത് യുവ എഞ്ചിനിയര്‍ തൂങ്ങി മരിച്ചു

rajani v
മുടികൊഴിച്ചില്‍ മാറാത്തതില്‍ മനംനൊന്ത് യുവ എഞ്ചിനിയര്‍ തൂങ്ങി മരിച്ചു

മധുരൈ: മുടികൊഴിച്ചില്‍ മാറാത്തതില്‍ മനംനൊന്ത് സോഫ്‌റ്റേര്‍ എഞ്ചിനിയറായ ഇരുപത്തിയേഴുകാരന്‍ തൂങ്ങിമരിച്ചു. ബംഗളരുവില്‍ സോഫ്‌റ്റേര്‍ എഞ്ചിനിയറായി ജോലി നോക്കിയിരുന്ന മധുരൈ ജയ ഹിന്ദ്പുരം സ്വദേശി ആര്‍ മിഥുന്‍ രാജിനെയാണ് ഞായറാഴ്ച്ച വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിരവധി മരുന്നുകള്‍ പരീക്ഷിച്ചിട്ടും മുടികൊഴിച്ചില്‍ മാറാത്തതില്‍ നിരാശനായിരുന്നു മിഥുന്‍ രാജെന്ന് പോലീസ് പറഞ്ഞു. ബംഗളരുവില്‍ നിന്ന് ലീവിന് നാട്ടിലെത്തിയ മിഥുന്‍ അമ്മ അമ്പലത്തില്‍ പോയ സമയം നോക്കി മുറിയിലെ സീലിംഗില്‍ കെട്ടിതൂങ്ങുകയായിരുന്നു.

അയല്‍ക്കാരുടെ സഹായത്തോടെ അമ്മ മിഥുനെ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

Read more topics: young men, suicide
English summary
young men suicide

More News from this section

Subscribe by Email