Saturday January 19th, 2019 - 10:00:am
topbanner

വയറുവേദനയായി എത്തിയ മധ്യവയസ്‌കന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് നാണയങ്ങള്‍

rajani v
വയറുവേദനയായി എത്തിയ മധ്യവയസ്‌കന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് നാണയങ്ങള്‍

നാസിക്: വയറുവേദനയായി ആശുപത്രിയിലെത്തിയ അമ്പതുകാരന്റെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്ക ചെയ്തത് 72 നാണയങ്ങള്‍. കൃഷ്ണ സൊമലിയ സംബര്‍ എന്നയാളുടെ വയറ്റില്‍ നിന്നുമാണ് നാണയങ്ങള്‍ നീക്കം ചെയ്തത്. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലക്കാരനാണ് സംബര്‍.

കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇയാള്‍ക്ക് ലോഹവസ്തുക്കള്‍ വിഴുങ്ങുന്ന മാനസിക രോഗമുണ്ടായിരുന്നു. വിഴുങ്ങിയ വസ്തുക്കളില്‍ ചിലത് മലവിസര്‍ജനത്തിലൂടെ പുറത്ത് പോകും.

മറ്റുള്ളവ ശരീരത്തില്‍ തന്നെ തങ്ങിക്കിടന്നു. ഇവയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ലോഹവസ്തുക്കള്‍ വിഴുങ്ങുന്ന മെറ്റലോഫഗിയ എന്ന മാനസികരോഗത്തിന് അടിമയായിരുന്നു ഇയാള്‍.

 

Read more topics: young men, stomac, coin
English summary
young men stomac coin
topbanner

More News from this section

Subscribe by Email