Sunday February 17th, 2019 - 1:14:am
topbanner

ആഡംബര കാറിന് ഇഷ്ട്ട നമ്പർ ലഭിക്കാൻ യുവാവ് മുടക്കിയത് 16 ലക്ഷം രൂപ !

Aswani
ആഡംബര കാറിന് ഇഷ്ട്ട നമ്പർ ലഭിക്കാൻ യുവാവ് മുടക്കിയത് 16  ലക്ഷം രൂപ !

കോടികൾ മുടക്കി വണ്ടി വണ്ടി വാങ്ങുകയും പിന്നീട് അതിനു ഇഷ്ട്ട നമ്പർ ലഭിക്കാനായി ലക്ഷങ്ങൾ വാരി എറിയുകയും ചെയ്യുന്നവർ ഒരുപാടു പേരുണ്ട്.തന്റെ വാഹനം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുക എന്നത് തന്നെയാണ് ഇതിനു പിന്നിലെ കാരണം.പിന്നെ ചിലര്‍ ഭാഗ്യ നമ്പര്‍ എന്നതിന്റെ പേരില്‍ ലക്ഷങ്ങള്‍ മുടക്കുന്നതും പതിവാണ്. അത്തരത്തില്‍ ഒരു നമ്പര്‍ കിട്ടാന്‍ യുവാവ് മുടക്കിയ തുകയാണ് ഇപ്പോള്‍ വാഹനലോകത്ത് ചര്‍ച്ചാ വിഷയം.

ജയ്പൂരില്‍ നിന്നുള്ള രാഹുല്‍ തനേജയാണ് തന്റെ കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ 16 ലക്ഷം രൂപ മുടക്കിയത്. പുതിയതായി വാങ്ങിയ ജാഗ്വര്‍ എക്സ്ജെ എല്ലിനുവേണ്ടിയാണ് ഇത്രയും തുക ചെലവിട്ടത്.ഫാന്‍സി നമ്പറായ ‘1’ ലഭിക്കാനായിരുന്നു ഈ 37 വയസ്സുകാരന്റെ ശ്രമം. ജയ്പൂര്‍ ആര്‍ടിഒ ഓഫീസില്‍ നമ്പര്‍ റജിസ്ട്രേഷന് ചിലവഴിച്ച എക്കാലത്തെയും വലിയ തുകയാണിത്.

ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്ന രാഹുല്‍ മാര്‍ച്ച് 25 നാണ് 1.50 കോടി ചിലവാക്കി ജാഗ്വര്‍ വാങ്ങിയത്. പക്ഷേ ഇഷ്ട നമ്പറായ ‘ആര്‍ജെ 45 സിജി 0001’ ലഭിക്കാന്‍ അദ്ദേഹത്തിന് വേണ്ടിവന്നത് ഒന്നരമാസത്തോളം സമയമാണ്.തനേജയുടെ എല്ലാ വാഹനങ്ങളുടെയും നമ്പര്‍ ‘001’ ആണെന്നാണ് റിപ്പോര്‍ട്ട്. കാറില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പറിലുമുണ്ട് അഞ്ചു ഒന്നുകള്‍.

 

Viral News

English summary
young man deposit 16 lakhs for getting fancy number to his car
topbanner

More News from this section

Subscribe by Email