Monday November 19th, 2018 - 6:25:am
topbanner

മൂന്നു വയസ്സുകാരിയുടെ വായില്‍ പടക്കം പൊട്ടിച്ച് യുവാവിന്റെ ക്രൂരത; പെണ്‍കുട്ടിയുടെ മുഖത്ത് അമ്പതോളം തുന്നലുകള്‍

fasila
മൂന്നു വയസ്സുകാരിയുടെ വായില്‍ പടക്കം പൊട്ടിച്ച് യുവാവിന്റെ ക്രൂരത; പെണ്‍കുട്ടിയുടെ മുഖത്ത് അമ്പതോളം തുന്നലുകള്‍

ദീപാവലി ആഘോഷങ്ങൾക്കിടെ യുവാവ് മൂന്നു വയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ചു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിക്ക് അമ്പതോളം തുന്നലുകളായിരുന്നു വേണ്ടി വന്നത്. വായിലും തൊണ്ടയിലും മാരകമായി പരിക്കേറ്റതിനാല്‍ ആരോഗ്യനില വഷളായിരിക്കുകയാണ്. മീററ്റിലെ മിലക് ഗ്രാമത്തില്‍ പ്രദേശവാസിയായ ശശികുമാറിന്റെ മൂന്നുവയസ്സുള്ള പെണ്‍കുട്ടിയെ പ്രദേശവാസിയായ ഹര്‍പാല്‍ എന്ന യുവാവ് വിളിച്ചു കൊണ്ടുപോകുകയും വായില്‍ പടക്കംവെച്ചു തീ കൊളുത്തുകയുമായിരുന്നു.

വീടിനു പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഹര്‍പാല്‍ കൂട്ടിക്കൊണ്ടു പോയെന്നാണ് ശശികുമാറിന്റെ മൊഴി. ഇയാളുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ക്രൂരമായ തമാശ ഞെട്ടിക്കുന്ന സംഭവമായി മാറിയതോടെ ഹര്‍പാല്‍ ഒളിവിലാണ്.

പെണ്‍കുട്ടിയുടെ കവിളിലും തൊണ്ടയിലും ഗുരുതരമായി പരിക്കേറ്റെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.  ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. ദീപാവലി ദിനത്തില്‍ നടന്ന ഈ സംഭവം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

English summary
young man burst crackers in the mouth of a three-year-old girl; fifty stitches on the face of the girl
topbanner

More News from this section

Subscribe by Email