Tuesday November 20th, 2018 - 5:06:pm
topbanner

പാന്‍മസാല നല്‍കാത്തതിന് ദളിത് യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

akhila
 പാന്‍മസാല നല്‍കാത്തതിന് ദളിത് യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പാന്‍മസാല നല്‍കാത്തതിനെ തുടര്‍ന്ന് ദളിത് യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. വെള്ളിയാഴ്ച മഥുരയിലെ സപോഹയിലായിരുന്നു സംഭവം. മുപ്പത്തിരണ്ടുകാരനായ പര്‍ദേസിയാണ് ആക്രമണത്തിനു ഇരയായത്.

പര്‍ദേസി കടയില്‍ നിന്നും പാന്‍മസാല വാങ്ങി വരുന്നവഴി അവ നല്‍കാന്‍ രാജു, രാഹുല്‍ ഠാക്കൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പര്‍ദേസി ഇതിനു വഴങ്ങാത്തതിനെ തുടര്‍ന്ന് രാജുവും രാഹുലും ചേര്‍ന്ന് പര്‍ദേസിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപത് ശതമാനം പൊള്ളലേറ്റ പര്‍ദേസി ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് ഇടപെട്ടിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.

 

Read more topics: young man, attacked
English summary
young man attacked
topbanner

More News from this section

Subscribe by Email