Tuesday November 20th, 2018 - 11:18:pm
topbanner

പിതാവില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ കവര്‍ച്ചാ നാടകം നടത്തി ; 23 കാരന്‍ പിടിയില്‍

suji
പിതാവില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ കവര്‍ച്ചാ നാടകം നടത്തി ; 23 കാരന്‍ പിടിയില്‍

പിതാവിന്റെ പക്കല്‍ നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുക്കാന്‍ കവര്‍ച്ചാ നാടകം നടത്തിയ മകന്‍ പിടിയില്‍. ബിടെക് വിദ്യാര്‍ത്ഥിയായ ശിവം മവി(23)യെയാണ് അറസ്റ്റ് ചെയ്തത്. നോയിഡയിലെ ബിഷന്‍പൂര്‍ സ്വദേശിയാണ്.

സ്വന്തമായി ജിം തുടങ്ങാന്‍ പിതാവ് പണം നല്‍കാത്തതിനെ തുടര്‍ന്ന് പണം സ്വരൂപിക്കാനാണ് നാടകം കളിച്ചത്. സെപ്തംബര്‍ 8 ന് ആയുധ ധാരികളായ ഏഴംഗ സംഘം തന്നെ ആക്രമിക്കുകയും നാലു ലക്ഷം തട്ടിയെടുത്ത് തന്റെ എസ്യു വി കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നുമാണ് ഇയാള്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് നാടകം പുറത്തായത്.

സംഭവം നടന്നെന്ന് പറയുന്ന സ്ഥലത്തിന് ഒരു കിലോമീറ്റര്‍ അകലെ നിന്ന് വണ്ടി പോലീസ് കണ്ടെത്തി. ലോനി എന്ന സ്ഥലത്ത് നിന്നും ശിവംമവി തന്റെ അമ്മാവന്റെ പക്കല്‍ നിന്നും നാലു ലക്ഷം രൂപയുമായി നോയിഡയിലേക്ക് വരികയായിരുന്നു. വരുന്ന വഴി അജ്ഞാതരായ അക്രമികള്‍ കവര്‍ച്ച നടത്തിയെന്നാണ് ശിവം പോലീസിനോട് പറഞ്ഞത്.

ദൃക്‌സാക്ഷികളുടെ മൊഴിയില്‍ നിന്ന് കവര്‍ച്ച നടന്നിട്ടില്ലെന്നും ശിവം നാലു ലക്ഷം സുഹൃത്തുക്കള്‍ക്ക് കൈമാറിയെന്നും കണ്ടെത്തി. ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്തു പണം മുഴുവന്‍ കണ്ടെത്തി. ഇയാള്‍ പണം നല്‍കിയ സുഹൃത്തുക്കള്‍ക്ക് കവര്‍ച്ചാ നാടകത്തെ പറ്റി അറിയില്ലായിരുന്നു. ചിട്ടി പിരിച്ച പണമെന്ന പേരിലാണ് കൂട്ടുകാരെ പണമേല്‍പ്പിച്ചത് .

Read more topics: young arrested, father, drama
English summary
young arrested who cheat father
topbanner

More News from this section

Subscribe by Email