topbanner
Monday February 19th, 2018 - 11:38:am
topbanner
Breaking News

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുന്നു

rajani
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുന്നു

ലക്‌നൗ: ബിജെപി തകര്‍പ്പന്‍ വിജയം നേടിയ ഉത്തര്‍പ്രദേശില്‍ ഗൊരഖ്പുര്‍ എംപിയും തീവ്ര പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധനുമായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി അവസാന നിമിഷം വരെ പരിഗണിച്ചിരുന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കേശവ് പ്രസാദ് മൗര്യ, ലക്‌നൗ മേയര്‍ ദിനേശ് ശര്‍മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകുമെന്നും സൂചനയുണ്ട്.

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് നടക്കും.തിരഞ്ഞെടുപ്പു വിജയം മുതല്‍ അവസാന നിമിഷം വരെ തുടര്‍ന്നുവന്ന അനിശ്ചിതത്വങ്ങള്‍ക്കും, ഒരു ദിവസം നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കും ഒടുവിലാണ് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തില്‍ സമവായത്തിലെത്തിയത്. വൈകിട്ടു ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തില്‍ യോഗി ആദിത്യനാഥിനെ ഔദ്യോഗികമായി നിയമസഭാകക്ഷി നേതാവായും തിരഞ്ഞെടുത്തു.

English summary
yogi nath uthrapredesh cheif minister oath sunday
topbanner

More News from this section

Subscribe by Email