Thursday June 20th, 2019 - 7:07:pm
topbanner
topbanner

വിമര്‍ശകനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി യോഗി ആദിത്യനാഥ്

BI
വിമര്‍ശകനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി യോഗി ആദിത്യനാഥ്

 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ തന്റെ വിമര്‍ശകനായ മന്ത്രിയെ പുറത്താക്കി. വിമത മന്ത്രിയും സുഹല്‍ദേവ് സമാജ് വാദി പാര്‍ട്ടി നേതാവുമായ ഒപി രാജ്ബാറിനെയാണ് യോഗി ആദിത്യനാഥ് പുറത്താക്കിയത്.

യോഗി ആദിത്യനാഥിനെയും ബിജെപി സര്‍ക്കാരിനെയും അദ്ദേഹം നിരന്തരം വിമര്‍ശിക്കാറുണ്ടായിരുന്നു. സഖ്യ കക്ഷികളെയും പിന്നോക്ക സമുദായത്തെയും അവഗണിക്കുന്ന യോഗിയുടെ നടപടിയില്‍ അദ്ദേഹം കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 13ന് രാജ്ബര്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രാജികത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. രാജി സ്വീകരിക്കണോ വേണ്ടയോ എന്നത് ബി.ജെ.പിയാണ് തീരുമാനിക്കേണ്ടതെന്നും, സര്‍ക്കാരുമായി ഇനി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ തന്നെ പുറത്താക്കിയതില്‍ തനിക്ക് സന്തോഷമേയുള്ളുവെന്നും ഞാന്‍ ഏപ്രിലില്‍ തന്നെ ബിജെപിയുമായുള്ള എല്ലാം ബന്ധവും അവസാനിച്ചതാണെന്നും രാജ്്ബാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തകര്‍ന്നടിയുമെന്ന് ഓം പ്രകാശ് രാജ്ബര്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.

 

 

Read more topics: yogi adityanath,
English summary
yogi adityanath out minister from up
topbanner

More News from this section

Subscribe by Email