topbanner
Monday February 19th, 2018 - 11:38:am
topbanner
Breaking News

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

Jikku Joseph
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ലഖ്നൗവില്‍ ഉച്ചയ്ക്ക് 2.15 ന് നടക്കുന്ന ചടങ്ങില്‍ യോഗി ആദിത്നനാഥും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇന്നലെ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷിയോഗമാണ് തീവ്രഹിന്ദുത്വവാദിയും ഗോരഖ്പൂര്‍ എംപിയുമായ യോഗി ആദിത്യനാഥിനെ നേതാവായി തെരഞ്ഞെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, ലഖ്നൗ മേയര്‍ ദിനേശ് ശര്‍മ്മ എന്നിവരെ ഉപമുഖ്യമന്ത്രി ആക്കാനും തീരുമാനിച്ചിട്ടുണ്ട്.

പൂര്‍വാഞ്ചല്‍ മേഖലയിലെ ബിജെപിയുടെ പ്രമുഖ നേതാവായ യോഗി ആദിത്യനാഥ് അഞ്ചു തവണ ഗോരഖ്പൂരില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. രാമക്ഷേത്ര നിര്‍മ്മാണം, ഗോ രക്ഷ തുടങ്ങിയ വിവാദ വിഷയങ്ങളില്‍ തീവ്ര ഹിന്ദുത്വ നിലപാട് പരസ്യമായി പ്രകടിപ്പിച്ച നേതാവാണ് യോഗി ആദിത്യനാഥ്.

English summary
yogi adithya nath will swron today
topbanner

More News from this section

Subscribe by Email