topbanner
Tuesday December 12th, 2017 - 10:15:am
topbanner
topbanner

കുഞ്ഞുങ്ങള്‍ മരിച്ചു വീഴാന്‍ അനുവദിക്കില്ലെന്ന് യോഗി ആദിത്യനാഥ്

Anju N C
കുഞ്ഞുങ്ങള്‍ മരിച്ചു വീഴാന്‍ അനുവദിക്കില്ലെന്ന് യോഗി ആദിത്യനാഥ്

ഗോരഖ്പൂര്‍: യു.പിയില്‍ കുഞ്ഞുങ്ങള്‍ മരിച്ചു വീഴാന്‍ അനുവദിക്കില്ലെന്ന് യോഗി ആദിത്യനാഥ്. ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച ബാബാ രാഘവ് ദാസ് മെഡിക്കള്‍ കോളേജ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാരാളം കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നത് കണ്ടയാളാണ് ഞാന്‍. ഇത് തുടര്‍ന്നും സംഭവിക്കാന്‍ അനുവദിക്കില്ല. കുഞ്ഞുങ്ങള്‍ മരിച്ചു വീണ സംഭവത്തെക്കുറിച്ച് പുറത്തു വന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളെ തടയരുതെന്ന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പ്രത്യേക അന്വേഷണ സംഘം കൂട്ടമരണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. അവരുടെ റിപ്പോര്‍ട്ട് കിട്ടുന്ന വരെ എല്ലാവരും കാത്തിരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടമരണം തടയാന്‍ കേന്ദ്രം എല്ലാ വിധ പിന്തുണയും നല്‍കുന്നുണ്ടെന്ന് ആദിത്യനാഥിനൊപ്പം ആശുപത്രി സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ അറിയിച്ചു. ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
yogi aditaynath visited gorakhpur hospital
topbanner topbanner

More News from this section

Subscribe by Email