topbanner
Friday July 21st, 2017 - 8:02:pm
topbanner

അധികാരത്തിലെത്തിയ യോഗിനാഥ് അറവുശാല പൂട്ടിച്ചു

rajani
 അധികാരത്തിലെത്തിയ യോഗിനാഥ് അറവുശാല പൂട്ടിച്ചു

ലക്നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യ നാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ അലഹബാദില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന രണ്ട് അറവുശാലകള്‍ അടച്ച് പൂട്ടി. ബി.ജെ.പി മുന്നോട്ട് വച്ച പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്നും അറവുശാലകള്‍ അടച്ചു പൂട്ടുമെന്നുമായിരുന്നു.

ഇത് ഉടന്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് യു.പി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ ബി.ജെ.പി പ്രകടനപത്രിക മുഖ്യമന്ത്രി വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് എല്ലാ ഉദ്യോഗസ്ഥരോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

 

English summary
yogi adhithyanath closed two aravusala
topbanner topbanner

More News from this section

Subscribe by Email