Friday August 17th, 2018 - 1:34:pm
topbanner

യെദ്യൂരപ്പ കളി തുടങ്ങി; കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ പിന്‍വലിച്ചു

Jikku Joseph
യെദ്യൂരപ്പ കളി തുടങ്ങി; കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ പിന്‍വലിച്ചു

ബംഗളുരു: ബി.എസ് യെദ്യൂരപ്പ ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഇന്റലിജന്‍സ് മേധാവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. കോണ്‍ഗ്രസ്സ് എം.എല്‍.എ മാരെ പാര്‍പ്പിച്ച ബിതടിയിലെ ഈഗിള്‍ടണ്‍ റിസോട്ടിന് നല്‍കിയ സുരക്ഷയും എടുത്തു മാറ്റി.

ബി.ജെ.പി സ്വന്തം പാളയത്തിലേക്ക് എം.എല്‍.എമാരെ കൊണ്ടുപോകാതിരിക്കാന്‍ പുതിയ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കോണ്‍ഗ്രസ്സ് നേതൃത്വം. പഞ്ചാബിലെയോ കേരളത്തിലേയോ ഏതെങ്കിലും റിസോട്ടുകളിലേക്ക് എം.എല്‍.എമാരെ മാറ്റുവാനാണ് സാധ്യത. ആകെ കൈയിലുള്ള എം.എല്‍.എമാരില്‍ രണ്ടു പേരെ ഇതിനകം തന്നെ കാണാനില്ല. മറ്റൊരാള്‍ അനാരോഗ്യത്തിന്റെ പേരില്‍ വീട്ടിലേക്ക് മടങ്ങി. ബാക്കിയുള്ളവരെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്.

 

 

English summary
yeddyurappa removes security of eagleton resorts bangalore hideout of pro-congress mla
topbanner

More News from this section

Subscribe by Email