topbanner
Tuesday November 21st, 2017 - 6:16:am
topbanner
Breaking News

മോദിയെ തുഗ്ലക്കിനോടുപമിച്ച് യശ്വന്ത് സിന്‍ഹ; 700 വര്‍ഷങ്ങള്‍ക്ക് മുമ്പും നോട്ട് നിരോധനം നടപ്പാക്കിയിരുന്നു

sadu prakash
മോദിയെ തുഗ്ലക്കിനോടുപമിച്ച് യശ്വന്ത് സിന്‍ഹ; 700 വര്‍ഷങ്ങള്‍ക്ക് മുമ്പും നോട്ട് നിരോധനം നടപ്പാക്കിയിരുന്നു

അഹമ്മദാബാദ്: വീണ്ടും കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ബി.ജെ.പി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. 700 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി ഭരണാധികാരിയായിരുന്ന തുഗ്ലക്കും നോട്ട് നിരോധനം നടപ്പാക്കിയിരുന്നു.

സ്വന്തം കറന്‍സികള്‍ പുറത്തിറക്കിയ നിരവധി രാജാക്കന്മാരും സുല്‍ത്താന്മാരും നമുക്കുണ്ടായിരുന്നു. ചിലര്‍ പഴയ കറന്‍സികള്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയത് കൊണ്ടുവന്നു. എന്നാല്‍ 700 വര്‍ഷം മുന്‍പ് ഭരിച്ചിരുന്ന തുഗ്ലക്ക് പഴയ കറന്‍സി നിരോധിച്ചുകൊണ്ട് സ്വന്തം കറന്‍സി പുറത്തിറക്കി. അതുകൊണ്ട് മുന്‍പും നോട്ട് നിരോധനം നടന്നിരുന്നതായി നമുക്ക് പറയാമെന്ന് സിന്‍ഹ പരിഹസിച്ചു.

നോട്ട് നിരോധനത്തിലൂടെ 3.75 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് സമ്പദ് വ്യവസ്ഥയില്‍ വന്നു ചേര്‍ന്നതെന്നാണ് കണക്കുകള്‍. എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ ഇതിലേറെ വരുമെന്നും ഭാവിയിലും അത് തുടരുമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ജനങ്ങളുടെ ശക്തി മറുപടി പറയുമെന്ന് സിന്‍ഹ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

കന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നേരത്തെയും യശ്വന്ത് സിന്‍ഹ രംഗത്ത് വന്നിരുന്നു. നോട്ട് നിരോധനത്തിനെതിരെയും ജിഎസ്ടിക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങളാണ് സിന്‍ഹ ഉയര്‍ത്തിയത്.

 

English summary
yashwant sinha again criticize modi
topbanner topbanner

More News from this section

Subscribe by Email