Saturday June 23rd, 2018 - 11:21:am
topbanner
Breaking News

യമുന നദിയില്‍ ബോട്ട് മുങ്ങി 22 പേര്‍ മരിച്ചു

suvitha
യമുന നദിയില്‍ ബോട്ട് മുങ്ങി 22 പേര്‍ മരിച്ചു

ഭഗ്പത്: ഉത്തര്‍പ്രദേശിലെ ഭഗ്പത് ജില്ലയില്‍ യമുന നദിയില്‍ ബോട്ട് മുങ്ങി 22 പേര്‍ മരിച്ചു. അമിതമായി ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണം. അപകടം നടക്കുമ്പോൾ 60 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് ജില്ലാ കലക്ടര്‍ ഭവാനി സിംഗ് വ്യക്തമാക്കി. മരിച്ചവരില്‍ ഏറെയും സ്ത്രീകളാണ്.

നദിയുടെ മധ്യഭാഗത്ത് എത്തിയപ്പോഴാണ് അപകടം നടന്നത് എന്നതും മരണസംഖ്യ കൂടാനിടയാക്കി. ഇതിനകം 20 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പത്ത് മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി.

വ്യാഴാഴ്ച രാവിലെ ഹരിയാനയിലേക്ക് പോയവരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ദുരന്തത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം അനുവദിച്ചു.

English summary
boat accident in yamuna river; 22 people died

More News from this section

Subscribe by Email