topbanner
Tuesday October 17th, 2017 - 5:37:am
topbanner

ആദിവാസികളെ ആക്ഷേപിച്ചു: ഹന്‍സ്ദ സൊവ്വേന്ദ്ര ശേഖറിന്റ പുസ്തകത്തിന് വിലക്ക്

Anju N C
ആദിവാസികളെ ആക്ഷേപിച്ചു: ഹന്‍സ്ദ സൊവ്വേന്ദ്ര ശേഖറിന്റ പുസ്തകത്തിന് വിലക്ക്

റാഞ്ചി: സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്‍ ഹന്‍സ്ദ സെവ്വേന്ദ്ര ശേഖറിനെ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ' ആദിവാസി വില്‍ നോട്ട് ഡാന്‍സ്' എന്ന ചെറുകഥാ സമാഹാരം അനുമതിയില്ലാതെ എഴുതി എന്ന് കാണിച്ചാണ് ശേഖറിനെ പുറത്താക്കിയത്.

ശാന്താള്‍ വിഭാഗത്തില്‍പ്പെടുന്ന ആദിവാസി സ്ത്രീകളെ മോശമായി ചിത്രീകരിച്ച ചെറുകഥയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാനം പുസ്തകം നിരോധിക്കുകയും ചെയ്തു. എന്നാല്‍ ശേഖറും ശാന്താള്‍ ആദിവാസി സമൂഹത്തില്‍ നിന്ന് തന്നെയാണ് വരുന്നത്.

പുസ്തകം ഒരു തരത്തിലും ആരേയും അധിക്ഷേപിക്കുന്നതല്ലെന്ന് ശേഖര്‍ വ്യക്തമാക്കി. പുസ്തകത്തില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. അഭിപ്രായ പ്രകടനത്തിനുള്ള സ്വാന്ത്രത്തിന് മേലുള്ള കടന്നു കയറ്റമാകും അത്. താത്പ്പര്യം ഇല്ലാത്തവര്‍ പുസ്തകം വായിക്കരുത്- ശേഖര്‍ ടെലിഗ്രാഫ് ദിനപത്രത്തോട് പറഞ്ഞു.

English summary
writer hansada sowendra shekhar suspended
topbanner topbanner

More News from this section

Subscribe by Email