Thursday April 26th, 2018 - 6:57:pm
topbanner

ഇമാന്‍ അഹമദിന്റെ ഭാരം 140 കിലോ കുറഞ്ഞതായി ആശുപത്രി അധികൃതര്‍

Jikku Joseph
ഇമാന്‍ അഹമദിന്റെ ഭാരം 140 കിലോ കുറഞ്ഞതായി ആശുപത്രി അധികൃതര്‍

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമേറിയ ഈജിപ്ഷ്യന്‍ വനിത  ഇമാന്‍ അഹമദിന്റെ ഭാരം 142 കിലോ കുറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മുംബൈയിലെ സെയ്ഫി ആശുപത്രിയിലാണ് ഭാരം കുറക്കുന്നതിനായുള്ള ഇമാന്റെ ചികില്‍സ നടക്കുന്നത്. ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ 500 കിലോ ഭാരമുണ്ടായിരുന്ന ഇമാന് ഇപ്പോള്‍ 358 കിലോ ഭാരമാണുള്ളത്. ഈവര്‍ഷം ഫെബ്രുവരി 11ന് പ്രത്യേകവിമാനത്തിലാണ് ഇമാന്‍ മുംബൈയില്‍ എത്തിയത്.

ബാരിയാട്രിക് സര്‍ജനായ ഡോ. മുഫാസല്‍ ലക്ഡാവാലയുടെ നേതൃത്വത്തിലാണ് ചികിത്സകള്‍ നടക്കുന്നത്. കുറഞ്ഞ കലോറിയിലുള്ള  ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് ഇപ്പോള്‍ ഇമാന് നല്‍കുന്നതെന്ന് ആശുപത്രി അറിയിച്ചു. എന്നാല്‍ ഇമാന്റെ ശരീരത്തിലെ യൂറിക് ആസിഡിന്റെ നില ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഭക്ഷണം വായിലൂടെ നല്‍കുന്നതില്‍ ബുദ്ധിമുട്ടുകളുള്ളതിനാല്‍ ട്യൂബിലൂടെയാണ് ഇമാന് ഭക്ഷണം നല്‍കുന്നത്. ചികില്‍സക്കായി ആശുപത്രിയിലെത്തുമ്പോള്‍ 500 കിലോയായിരുന്നു ഇമാന്റെ ആകെ ശരീര ഭാരം.

25 വര്‍ഷമായി കിടപ്പിലായ യുവതിക്ക് സാധാരണ ജീവിതമെന്ന സ്വപ്നംപോലും അസ്തമിച്ചതോടെയാണ് സൗജന്യ ചികില്‍സാ വാഗ്ദാനവുമായി സൈഫി ആശുപത്രി അധികൃതര്‍ പ്രതീക്ഷയേകിയത്. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് വലതുവശം തളര്‍ന്ന ഇമാന് പ്രമേഹം, രക്തസമ്മര്‍ദം, ആസ്ത്മ, വിഷാദം തുടങ്ങിയവയുമുണ്ട്. ഏറെ സങ്കീര്‍ണതകള്‍ ഉള്ളതാണ് ശസ്ത്രക്രിയയും ചികില്‍സയുമെന്നും ശസ്ത്രക്രിയയ്ക്കുശേഷം ആറു മാസത്തോളം ഇമാന് ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും ഡോ. ലക്ഡാവാല പറഞ്ഞു.

English summary
worlds heaviest woman eman ahmed drops 142kg

More News from this section

Subscribe by Email