Sunday September 23rd, 2018 - 4:54:am
topbanner

കെജ്രിവാളിന്റെ റാലിയ്ക്ക് 350 രൂപയും വയറുനിറച്ച് ഭക്ഷണവും; പറ്റിച്ചതോടെ വാടക അണികള്‍ രോഷത്തില്‍

suji
 കെജ്രിവാളിന്റെ റാലിയ്ക്ക് 350 രൂപയും വയറുനിറച്ച് ഭക്ഷണവും; പറ്റിച്ചതോടെ വാടക അണികള്‍ രോഷത്തില്‍

രാഷ്ട്രീയപാര്‍ട്ടികള്‍ റാലികള്‍ക്കായി വാടകയ്ക്ക് ആളെ ഇറക്കുന്നത് ഇത് പുതിയ സംഭവമൊന്നുമല്ല. കേരളത്തില്‍ തന്നെ ചില പാര്‍ട്ടികള്‍ അന്യസംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിച്ച് റാലി പൊടിപൊടിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, ആം ആദ്മി പാര്‍ട്ടിയുമാണ് ഇപ്പോള്‍ ഇതിന്റെ പേരില്‍ കുരിശേറിയത്.

ഹരിയാനയിലെ ഹിസാറില്‍ അരവിന്ദ് കെജ്രിവാള്‍ പങ്കെടുത്ത റാലിയില്‍ എത്തിയവര്‍ക്ക് 350 രൂപയും, വയറുനിറച്ച് ഭക്ഷണവുമാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതുവഴി കൂടുതല്‍ ആളുകളെ റാലിക്ക് എത്തിക്കാമെന്നാണ് പാര്‍ട്ടി കരുതിയത്. എന്നാല്‍ വെളുത്ത ടിഷര്‍ട്ടും അണിഞ്ഞ് എഎപി മുദ്രാവാക്യങ്ങളും വിളിച്ച് നടന്നവര്‍ പിന്നീട് കെജ്രിവാളിനെ ചീത്ത വിളിക്കുന്നതാണ് കണ്ടത്.

ഇതോടെയാണ് റാലിയ്‌ക്കെത്താന്‍ പണവും ഭക്ഷണവും നല്‍കുന്ന വിവരം പുറത്തറിഞ്ഞത്. പറഞ്ഞുറപ്പിച്ച വാഗ്ദാനം പാര്‍ട്ടിക്കാര്‍ പാലിച്ചില്ല. പണം എവിടെയോ കുടുങ്ങി പോയെന്നാണ് എഎപി നേതാക്കള്‍ പറയുന്നത് വെയില്‍ കൊണ്ട് രോഷാകുലരായ വാടക അണികള്‍ വ്യക്തമാക്കി.

ഒരു ദിവസത്തെ പണിക്കൂലി കളഞ്ഞാണ് റാലിക്ക് വന്നതെന്നും ഇപ്പോള്‍ വാഗ്ദാനം ചെയ്ത തുകയും ഭക്ഷണവും ഇവര്‍ നല്‍കുന്നില്ലെന്നും ആളുകള്‍ എഎന്‍ഐ ക്യാമറാമാനോട് പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ആം ആദ്മി എല്ലാം ബിജെപിയുടെ കളിയാണെന്ന് അവകാശപ്പെട്ടു.

 

Read more topics: kejriwal, hisar rally
English summary
workers promised rs 350 free food to attend hisar rally criticize kejriwal
topbanner

More News from this section

Subscribe by Email