Monday November 19th, 2018 - 7:30:pm
topbanner

എട്ടാം വിവാഹ വാര്‍ഷിക ആഘോഷ ശേഷം ഭര്‍ത്താവിനേയും മകളേയും ഉറക്കി കിടത്തി യുവതിയുടെ ആത്മഹത്യ !

suji
എട്ടാം വിവാഹ വാര്‍ഷിക ആഘോഷ ശേഷം ഭര്‍ത്താവിനേയും മകളേയും ഉറക്കി കിടത്തി യുവതിയുടെ ആത്മഹത്യ !

എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച ശേഷം 28 കാരി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മല്‍കജഗരിയില്‍ രമേഷിന്റെ ഭാര്യ നാഗലക്ഷ്മിയാണ് ആത്മഹത്യ ചെയ്തത്. ഇരുവര്‍ക്കും അഞ്ചു വയസ്സുള്ള ഒരു മകളുണ്ട്. ഞായറാഴ്ച എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച ശേഷം ഇരുവരും ഒരുമിച്ച് ക്ഷേത്രത്തില്‍ പോയിരുന്നു. തുടര്‍ന്ന് പ്രത്യേക പൂജകള്‍ നടത്തി.

ആഘോഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവും കുഞ്ഞും ഇറങ്ങിയ ശേഷം നാഗലക്ഷ്മി നാലാം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചാടുകയായിരുന്നു. ഈ സമയം മുറിയില്‍ ഭര്‍ത്താവും മകളും ഉറക്കത്തിലായിരുന്നു. രാവിലെ ഉറക്കമുണര്‍ന്ന രമേഷ് ഭാര്യയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടു പുറത്ത് നിന്ന് പൂട്ടിയെന്ന് മനസിലായി. അയല്‍വാസികളെ വിളിച്ച് വാതില്‍ തുറന്ന ശേഷം നടത്തിയ തിരച്ചിലിലാണ് നാഗലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എന്നാല്‍ യുവതി എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ല. ബഹുരാഷ്ട്ര കമ്പനിയില്‍ സീനിയര്‍ അനിലിസ്റ്റാണ് രമേശ്. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

 

English summary
women suicide after celebrating eighth wedding anniversary
topbanner

More News from this section

Subscribe by Email