Saturday July 21st, 2018 - 1:25:pm
topbanner
Breaking News

ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് ദാരുണാന്ത്യം

Jikku Joseph
ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് ദാരുണാന്ത്യം

പാറ്റ്‌ന: ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീക്ക് ദാരുണാന്ത്യം. ബീഹാറിലെ സഹരാസയിലുള്ള സദര്‍ ആശുപത്രിയിലായിരുന്നു സംഭവം നടന്നത്. മാര്‍ച്ച് 19-നാണ് വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് യുവതി ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

ടോര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തില്‍ ബീഹാറിലെ ആശുപത്രിയില്‍ ഡോക്ടര്‍ യുവതിയുടെ ഓപ്പറേഷന്‍ നടത്തുന്ന വീഡിയോ വൈറലായിരുന്നു. ഓപ്പറേഷന്‍ ടേബിളില്‍ യുവതി കിടക്കുന്നതും യുവതിയുടെ വലതുകൈയില്‍ ഡോക്ടര്‍ ഓപ്പറേഷന്‍ നടത്തുന്നതുമായിരുന്നു വീഡിയോ. ടോര്‍ച്ചിന്റേയും മൊബൈല്‍ ഫോണിന്റേയും വെളിച്ചത്തിലാണ് ഓപ്പറേഷന്‍ നടത്തിയത്.

റോഡപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗിയുടെ നില ഗുരുതരമല്ലെന്നും രണ്ടു ദിവസം കൂടെ കാത്തുനില്‍ക്കണമെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വാദം. പിന്നെ പെട്ടെന്ന് പാറ്റ്‌നയിലെ ആശുപത്രിയിലേക്ക് മാറ്റുന്നത്. അതേസമയം, യുവതി മരിച്ച സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

യുവതിയുടെ അവസ്ഥ ഗുരുതരമായതിനാല്‍ വൈദ്യുതിയില്ലാത്തത് പരിഗണിക്കാതെ തന്നെ ഡോക്ടര്‍ ഓപ്പറേഷന് നിര്‍ദേശിക്കുകയായിരുന്നു.  ആശുപത്രിയില്‍ ജനറേറ്റര്‍ സംവിധാനം ഇല്ലാത്തതുകൊണ്ട് മൊബൈലിന്റേയും ടോര്‍ച്ചിന്റേയും വെട്ടത്തില്‍ ഓപ്പറേഷന്‍ നടത്തുകയായിരുന്നു. ഇത്തരത്തില്‍ ആശുപത്രിയില്‍ വൈദ്യുതി ബന്ധം കട്ടാകുന്ന സമയങ്ങളില്‍ ടോര്‍ച്ച് ഉപയോഗിച്ചാണ് ശസ്ത്രക്രിയകളും മറ്റ് കാര്യങ്ങളും നടത്തുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

ടോര്‍ച്ചുപയോഗിച്ച് ശസ്ത്രക്രിയ നടത്തുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുപിയില്‍ കഴിഞ്ഞ വര്‍ഷം സമാന രീതിയിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉന്നാവോ ആശുപത്രിയില്‍ മുപ്പതോളം രോഗികളുടെ കണ്ണ് വൈദ്യുതി ഇല്ലാത്തതിനാല്‍ ഫ്ളാഷ് ലൈറ്റ് ഉപയോഗിച്ച് ഓപ്പറേഷന്‍ നടത്തി. സംഭവം വിവാദമായതോടെ ആശുപത്രി മേധാവിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

English summary
women operated upon in torch light died in bihar
topbanner

More News from this section

Subscribe by Email