Tuesday November 20th, 2018 - 3:31:am
topbanner

ഗാര്‍ഡ് നോക്കി നില്‍ക്കേ മുംബൈ ലോക്കല്‍ ട്രെയിനില്‍ യുവതിക്ക് നേരെ പീഡനം

ANJU NC
ഗാര്‍ഡ് നോക്കി നില്‍ക്കേ മുംബൈ ലോക്കല്‍ ട്രെയിനില്‍ യുവതിക്ക് നേരെ പീഡനം

മുംബൈ: മുംബൈ ലോക്കല്‍ ട്രെയിനില്‍ യുവതി ആക്രമണത്തിനിരയായി. വ്യാഴാഴ്ച രാത്രി ദാദര്‍-കൗള ലോക്കല്‍ ട്രെയിനിലാണ് സംഭവം. അംഗവൈകല്യമുള്ളവര്‍ക്ക് സംവരണം ചെയ്ത കോച്ചിലാണ് യുവതി സഞ്ചരിച്ചിരുന്നത്. യുവതിയെ ഒരാള്‍ അപമാനിക്കുന്നതും മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതേ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തിരുന്ന വ്യക്തിയാണ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

റെയില്‍വേ ഗാര്‍ഡുകളുടെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം. തൊട്ടടുത്ത ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന ഗാര്‍ഡിനോട് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികരിച്ചില്ലെന്ന് ഒപ്പം യാത്ര ചെയ്ത സമീര്‍ സാവേരി പറയുന്നു. താന്‍ 90 ശതമാനം വൈകല്യമുള്ള ആളായതിനാല്‍ അക്രമിയെ തടയാന്‍ കഴിഞ്ഞില്ലെന്നും താനെ സ്റ്റേഷന്‍ മുതല്‍ ഇയാള്‍ യുവതിയെ മര്‍ദ്ദിച്ചിരുന്നുവെന്നും സമീര്‍ പറഞ്ഞു. ദാദര്‍ സ്റ്റേഷനില്‍ നിന്ന് ഇയാളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

യുവതി അക്രമം ചെറുക്കാന്‍ ശ്രമിക്കുന്നതും കമ്പാര്‍ട്ട്‌മെന്റിലെ തുറന്ന വാതിലിനടുത്തേക്ക് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. അക്രമി അവരെ വലിച്ചിഴച്ച് സീറ്റിലേക്ക് തള്ളിയിടുന്നതും വീണ്ടും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

English summary
women molested in mumbai local train
topbanner

More News from this section

Subscribe by Email