Sunday November 18th, 2018 - 12:58:am
topbanner

ഡല്‍ഹി മെട്രോയില്‍ വെടിയുണ്ടകള്‍ കൈവശം വെച്ച യുവതിയെ പിടികൂടി

Anju NC
ഡല്‍ഹി മെട്രോയില്‍ വെടിയുണ്ടകള്‍ കൈവശം വെച്ച യുവതിയെ പിടികൂടി


ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ വെടിയുണ്ടകള്‍ കൈവശം വെച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 20 തിരകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്വദേശിനിയായ യുവതിയാണ് ആദര്‍ശ് നഗര്‍ മെട്രോ സ്‌റ്റേഷനില്‍ വെച്ച് പിടിയിലായത്. സിഐഎസ്എഫിന്റെ സുരക്ഷാ പരിശോധനയ്ക്കിടയിലാണ് യുവതിയുടെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ പിടിച്ചെടുത്തത്.

പിതാവിനും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് യുവതി മെട്രോ സ്‌റ്റേഷനില്‍ എത്തിയത്. വെടിയുണ്ടകള്‍ സിഐഎസ്എഫ് കണ്ടെടുത്തതോടെ പിതാവ് തോക്കിന്റെ ലൈസന്‍സ് സിഐഎസ്എഫിന് മുന്നില്‍ സമര്‍പ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി യുവതിയെയും ഒപ്പമുണ്ടായിരുന്നവരെയും സിഐഎസ്എഫ് ഡല്‍ഹി പോലീസിനു കൈമാറി.

Read more topics: women, 20 bullets, delhi metro,
English summary
women held with 20 bullets in delhi metro
topbanner

More News from this section

Subscribe by Email