Monday March 18th, 2019 - 11:31:pm
topbanner
topbanner

40കാരിയായ ഭാര്യ തോക്ക് ചൂണ്ടി ഇരുപതുകാരനായ ഭര്‍ത്താവിന്റെ ചെവി മുറിച്ചെടുത്തു

rajani v
40കാരിയായ ഭാര്യ തോക്ക് ചൂണ്ടി ഇരുപതുകാരനായ ഭര്‍ത്താവിന്റെ ചെവി മുറിച്ചെടുത്തു

കൊല്‍ക്കത്ത: 40കാരിയായ ഭാര്യയുടെ ക്രൂര പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന 20കാരനായ ഭര്‍ത്താവിന്റെ അനുഭവങ്ങളാണ് ഇപ്പോള്‍ ചർച്ചാ വിഷയം. കൊല്‍ക്കത്തയിലെ നാര്‍കെല്‍ദംഗയിലാണ് ഞെട്ടിക്കുന്ന പുരുഷ പീഡനം അരങ്ങേറിയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് ഭാര്യ സഹോദരിയുടെ സഹായത്തോടെ ഭർത്താവിന്റെ ചെവി മുറിച്ചെടുത്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. രണ്ട് വര്‍ഷം മുമ്പാണ് ഒരു സുഹൃത്തിന്റെ ചതിയില്‍ കുടുങ്ങി തന്‍വീര്‍ 40കാരിയെ വിവാഹം ചെയ്തത്.

വിവാഹത്തിന് ശേഷം ഭര്‍ത്താവായ തന്‍വീറിനെ മുംതാസ് മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. തന്‍വീറിന് സ്വന്തം വീട്ടില്‍ പോകാനോ കുടുംബത്തെ കാണാനോ അനുവാദം നല്‍കിയിരുന്നില്ല. മുംതാസിന്റെ വീട്ടില്‍ ജയിലില്‍ കഴിയുന്നതു പോലെയായിരുന്നു തന്‍വീറിന്റെ വാസം. പലപ്പോഴും ഭാര്യയില്‍ നിന്നും രക്ഷപെട്ടു ഒളിച്ചോടിയിരുന്നെങ്കിലും തൻവീറിനെ പിടികൂടുകയായിരുന്നു. ഇത്തരത്തില്‍ തിരികെ കൊണ്ടുവന്നാല്‍ ഭാര്യ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു വെന്നും തന്‍വീര്‍ മൊഴിനല്‍കിയിട്ടുണ്ട്.

അവര്‍ തന്റെ ചെവിയേ മുറിച്ചുളളൂ. എതിര്‍ത്തിരുന്നെങ്കില്‍ തന്റെ ജീവന്‍ തന്നെ എടുത്തേനേയെന്ന് തന്‍വീര്‍ പറഞ്ഞു. താന്‍ മുല്ലിക്പുര്‍ എന്ന സ്ഥലത്തേക്ക് പോകുകയാണെന്നും തിരിച്ച് വരില്ലെന്നും തന്‍വീര്‍ അറിയിച്ചതോടെ മുംതാസും സഹോദരിയും ചേര്‍ന്ന് അടിക്കുകയും ചെവികള്‍ മുറിക്കുകയുമായിരുന്നു.

എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്ന് ഭയന്നിരുന്നുവെന്ന് തന്‍വീര്‍ പറയുന്നു. തന്‍വീറിന്റെ കുടുംബാംഗങ്ങളെത്തിയാണ് മുംതാസിന്റെ വീട്ടില്‍ നിന്നും മോചിപ്പിച്ചത്. അതിനിടെ രക്തത്തില്‍ കുളിച്ച് കിടന്ന തന്‍വീര്‍ മരിച്ചെന്ന് കരുതി മുംതാസും സഹോദരിയും ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Viral News

Read more topics: women, attack, husband, culcutta
English summary
women attack husband culcutta
topbanner

More News from this section

Subscribe by Email