Friday September 21st, 2018 - 9:45:am
topbanner
Breaking News

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആര്‍എസ്എസ്; ബിജെപി നിലപാടിന് തിരിച്ചടി

NewsDesk
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആര്‍എസ്എസ്; ബിജെപി നിലപാടിന് തിരിച്ചടി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി ആര്‍എസ്എസ് കേന്ദ്രനേതൃത്വം.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന നേരത്തെയുള്ള നിലപാട് ആര്‍.എസ്.എസ്. കേന്ദ്രനേതൃത്വം ആവര്‍ത്തിച്ചു. രാജ്യത്തെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും സ്ത്രീപ്രവേശനം ആവാമെങ്കില്‍ ശബരിമലയുടെ കാര്യത്തില്‍ മറിച്ചൊരു നിലപാട് ആവശ്യമില്ലെന്ന് ആര്‍.എസ്.എസ്. കേന്ദ്രനേതൃത്വത്തിലെ രണ്ടാമനും സര്‍കാര്യവാഹുമായ ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു.

പണ്ടുമുതല്‍ നടന്നുവന്നിരുന്നതുകൊണ്ടുമാത്രം ആചാരം ഇനിയും തുടരണമെന്ന നിലപാട് ആര്‍ എസ് എസ്സിനില്ല.എവിടെ പുരുഷന് പ്രവേശനമുണ്ടോ അവിടെ സ്ത്രീക്കും പ്രവേശനം കൊടുക്കണം. ഇതാണ് ആര്‍.എസ്.എസിന്റെ പൊതുവായ നിലപാട് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

 

Read more topics: Women, Sabarimala, RSS
English summary
Women's entry to Sabarimala: RSS reiterates stand
topbanner

More News from this section

Subscribe by Email