Thursday September 20th, 2018 - 10:28:am
topbanner
Breaking News

ഗൃഹനാഥയെ മകനും മരുമകളും ചേര്‍ന്ന് മര്‍ദ്ദിച്ചു; രക്ഷപ്പെടുത്താനെത്തിയ വാടകക്കാരിയുടെ വസ്ത്രം വലിച്ചുകീറി അക്രമം

suji
ഗൃഹനാഥയെ മകനും മരുമകളും ചേര്‍ന്ന് മര്‍ദ്ദിച്ചു; രക്ഷപ്പെടുത്താനെത്തിയ വാടകക്കാരിയുടെ വസ്ത്രം വലിച്ചുകീറി അക്രമം

ദില്ലി: വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഗൃഹനാഥയെ മകനും മരുമകളും ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച വാടകക്കാരിക്ക് നേരെ ക്രൂരമായ അതിക്രമം. രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിന് 45കാരിയുടെ വസ്ത്രം വലിച്ചുകീറി മകനും മരുമകളും ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ പാലം പ്രദേശത്തെ വീട്ടിലായിരുന്നു സംഭവങ്ങള്‍.

അതിക്രമത്തിന് ഇരയായ സ്ത്രീ കീറിപ്പറിഞ്ഞ വസ്ത്രങ്ങളും, മുറിവുകളുമായി നടന്ന് പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശരീരമാസകലം ഇവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് സംഭവങ്ങള്‍ നടന്നതെന്ന് ഇവര്‍ നല്‍കിയ പരാതി വ്യക്തമാക്കുന്നു.

വീട്ടുടമയായ സ്ത്രീയെ മകനും മരുമകളും ക്രൂരമായി മര്‍ദ്ദിച്ചതില്‍ ഇടപെട്ടതാണ് ഇവര്‍ക്ക് നേരെ രോഷം തിരിയാന്‍ കാരണമായത്. ഇവര്‍ ഇടപെടാന്‍ ശ്രമിച്ചതോടെ ഇവരെയും ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.

അടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ ഓടിച്ചിട്ട് പിടികൂടി വസ്ത്രങ്ങള്‍ വലിച്ച് കീറി വീണ്ടും അക്രമിച്ചതായി ഇവര്‍ പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം മകനെയും മരുമകളെയും ഗൃഹനാഥ വീട്ടില്‍ നിന്നും പുറത്താക്കി. മരുമകളുടെ ഗുണം കാരണം ഇവരെ വീട്ടില്‍ കയറ്റിയിരുന്നില്ല.

 

Read more topics: woman, beaten up, delhi
English summary
woman stripped beaten up for trying to stop attack on landlady in?delhi
topbanner

More News from this section

Subscribe by Email