Tuesday September 25th, 2018 - 6:47:pm
topbanner

അനധികൃത നിര്‍മാണം പൊളിച്ചു നീക്കാനെത്തിയ ഉദ്യോഗസ്ഥയെ കെട്ടിട ഉടമ വെടിവച്ചു കൊന്നു

Jikku Joseph
അനധികൃത നിര്‍മാണം പൊളിച്ചു നീക്കാനെത്തിയ ഉദ്യോഗസ്ഥയെ കെട്ടിട ഉടമ വെടിവച്ചു കൊന്നു

ഷിംല: സുപ്രീം കോടതി ഉത്തരവ് പ്രകാരം ഹിമാചലില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണ് സംഭവം. ടൗണ്‍ പ്‌ളാനിംഗ് ഓഫീസറായ ഷൈല്‍ ബാലയാണ് ദാരുണമായി മരിച്ചത്. വെടിവയ്പില്‍ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം ഹോട്ടലുടമയായ വിജയ് സിംഗ് ഓടി രക്ഷപ്പെട്ടു.

സോളന്‍ ജില്ലയിലെ 13 ഹോട്ടലുകള്‍ അനധികൃതമായി നിര്‍മിച്ചവയാണെന്ന് കണ്ടെത്തുകയും അവ പൊളിച്ചു നീക്കാനും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നാല് സംഘങ്ങള്‍ രൂപവത്കരിച്ചിരുന്നു. ഇതില്‍ ഒരു സംഘത്തിന്റെ മേധാവി ആയിരുന്നു ഷൈല്‍ബാല.

ഹിമാചലിലെ കസൗലിയിലെ മണ്ഡോ മത്കണ്ഡയില്‍ സ്ഥിതി ചെയ്യുന്ന നാരായണി ഗസ്റ്റ് ഹൗസ് അനധികൃതമായി കൈയേറിയ ഭൂമിയിലാണ് പ്രവര്‍ത്തിച്ചു വന്നത്. നാരായണി ഗസ്റ്റ് ഹൗസ് പൊളിക്കാന്‍ നടപടികള്‍ ആരംക്കുന്നതിനിടെ വിജയ് സിംഗ് തടയുകയായിരുന്നു. എന്നാല്‍, എതിര്‍പ്പ് മറികടന്ന് സംഘം ഒഴിപ്പിക്കലുമായി മുന്നോട്ട് പോയി.

ക്ഷുഭിതനായ സിംഗ് തന്റെ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് ബാലയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. മുഖത്തും തലയ്ക്ക് പിന്‍ഭാഗത്തും വെടിയേറ്റ ബാല തത്ക്ഷണം മരിച്ചു. സിംഗ് മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായി പോലീസ് പറഞ്ഞു. പോലീസുകാര്‍ നോക്കിനില്‍ക്കെയാണ് വിജയ് സിംഗ് സമീപത്തെ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്തുന്നതിനായി വനത്തില്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും പോലീസ് അറിയിച്ചു.


English summary
woman officer heading SC ordered demolition drive shot dead by hotel owner
topbanner

More News from this section

Subscribe by Email