Saturday November 17th, 2018 - 12:21:pm
topbanner

കാമുകനുമായി വാക്കുതര്‍ക്കം; പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫെയ്സ്ബുക്ക് ലൈവില്‍ വന്ന് ആത്മഹത്യ ചെയ്തു

Jikku Joseph
കാമുകനുമായി വാക്കുതര്‍ക്കം; പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫെയ്സ്ബുക്ക് ലൈവില്‍ വന്ന് ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത: ഫെയ്‌സ്ബുക് ലൈവിലൂടെ കാമുകനു മുമ്പില്‍ യുവതി തൂങ്ങി മരിച്ചു. ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലാണു സംഭവം. സോനര്‍പുരിലെ ബയേദിപാരാ സ്വദേശിയായ പതിനെട്ടുകാരിയാണു ജീവനൊടുക്കുന്നതു മറ്റൊരാളെ തത്സമയം കാണിച്ചത്.

ശനിയാഴ്ച വൈകുന്നേരം കാമുകനെ കണ്ടു തിരിച്ചെത്തിയ പെണ്‍കുട്ടി നിരാശയിലായിരുന്നുവെന്നും സംസാരവും കുറവായിരുന്നുവെന്നും അമ്മ അറിയിച്ചു. സമീപത്തെ ആശുപത്രിയിലെ ജോലിക്കാരിയാണു പെണ്‍കുട്ടിയുടെ അമ്മ. സംഭവം നടക്കുമ്പോള്‍ സഹോദരനും പിതാവും ജോലി ആവശ്യത്തിനായി പുറത്തായിരുന്നു.

ഞായറാഴ്ച രാവിലെ മകളെ കാണാതെ സംശയം തോന്നി മുറിയല്‍ വന്നു നോക്കിയ അമ്മയാണു ഫാനില്‍ തൂങ്ങിക്കിടക്കുന്ന മൃതദേഹം കണ്ടത്. തുടര്‍ന്നാണ് ഫെയ്സ്ബുക്ക് ലൈവില്‍ വീഡിയോ ഇട്ടതിന് ശേഷമാണ് ആത്മഹത്യയെന്ന് മനസ്സിലായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

പുലര്‍ച്ചെ 1.30വരെ കുട്ടിയുടെ മുറിയില്‍ വെളിച്ചം കണ്ടിരുന്നതായി ബന്ധു അറിയിച്ചു. തലേന്ന് അര്‍ദ്ധരാത്രി വരെ കുട്ടി ആണ്‍സുഹൃത്തുമായി ചാറ്റ് ചെയ്തിരുന്നു. ഇരുവരും തര്‍ക്കത്തിലായിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

English summary
woman in kolkata commits suicide; streams act on facebook live
topbanner

More News from this section

Subscribe by Email