Saturday March 23rd, 2019 - 4:38:pm
topbanner
topbanner

നാല് ദിവസം കൂടുമ്പോള്‍ ഒരു കഷ്ണം ബ്രെഡ്; സ്ത്രീയെ സഹോദരന്‍ രണ്ട് വര്‍ഷം തടവിലിട്ടത് ഇങ്ങനെ

suji
നാല് ദിവസം കൂടുമ്പോള്‍ ഒരു കഷ്ണം ബ്രെഡ്; സ്ത്രീയെ സഹോദരന്‍ രണ്ട് വര്‍ഷം തടവിലിട്ടത് ഇങ്ങനെ

ദില്ലി: സഹോദരന്റെ വീടിന് മുകളിലെ ടെറസില്‍ രണ്ട് വര്‍ഷത്തോളം തടവിലിട്ട 50 വയസ്സുകാരിയെ രക്ഷപ്പെടുത്തി. ഡല്‍ഹിയിലെ രോഹിണിയിലെ വീട്ടിലാണ് സഹോദരിയെ മോശമായ അവസ്ഥയില്‍ തടവിലിട്ടത്. സ്വന്തം മലമൂത്രത്തില്‍ കിടന്നിരുന്ന സ്ത്രീയെ പീഡനത്തിനും ഇരയാക്കി. കണ്ടെത്തുമ്പോള്‍ വെറും എല്ലുംകൂട് മാത്രമായി ഇവര്‍ മാറിയിരുന്നെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ ടീം വ്യക്തമാക്കി.

നാല് ദിവസം കൂടുമ്പോള്‍ മാത്രമാണ് ഒരു കഷ്ണം ബ്രെഡ് നല്‍കിയിരുന്നത്. കുടിക്കാന്‍ വെള്ളം നല്‍കിയിരുന്നില്ല. മഴവെള്ളം ശേഖരിച്ച് വെച്ചാണ് ഇവര്‍ കുടിച്ചത്. രണ്ട് വര്‍ഷമായി ഒരേ വസ്ത്രം അണിഞ്ഞാല്‍ വിസര്‍ജ്യത്തില്‍ സ്ത്രീ കഴിച്ചുകൂട്ടിയത്.

സ്ത്രീയുടെ മൂത്ത സഹോദരനാണ് സംഭവം കമ്മീഷന്‍ ഹെല്‍പ്പ് ലൈനില്‍ അറിയിച്ചത്. ഇവരുടെ മാനസിക നില അത്ര നല്ലതല്ല. ഡിസിഡബ്യു ടീം സ്ഥലത്ത് രക്ഷിക്കാന്‍ എത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ ഗേറ്റ് തുറക്കാന്‍ തയ്യാറായില്ല. ഇതോടെ പോലീസിന്റെ സഹായത്തോടെ അയല്‍വീട്ടിലെ മേല്‍ക്കൂര വഴിയാണ് ടെറസില്‍ കടന്ന് സ്ത്രീയെ കണ്ടെത്തിയത്.

അമ്മ മരിച്ചതോടെയാണ് സ്ത്രീയുടെ ഉത്തരവാദിത്വം ഇളയ സഹോദരന്റെ കൈയിലെത്തിയത്. ഇതിന് ശേഷം ഇവരെ കാണാന്‍ മറ്റാരെയും അനുവദിച്ചിരുന്നില്ല. സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Read more topics: captive , brother, two years
English summary
woman held captive by brother for two years
topbanner

More News from this section

Subscribe by Email