topbanner
Thursday November 23rd, 2017 - 6:57:am
topbanner
Breaking News

കർണാടക: യുവതി ബസ് സ്റ്റാൻഡിലെ മൂത്രപ്പുരയിൽ പ്രസവിച്ചു

suvitha
കർണാടക: യുവതി ബസ് സ്റ്റാൻഡിലെ മൂത്രപ്പുരയിൽ പ്രസവിച്ചു

ബാഗൽകോട്ട്: ബസ് സ്റ്റാൻഡിലെ മൂത്രപ്പുരയിൽ കയറിയ യുവതി പ്രസവിച്ചു. പ്രാഥമിക ആവശ്യത്തിന് മൂത്രപ്പുരയിൽ കയറിയ 27 കാരിയാണ് അപ്രതീക്ഷിതമായി ബസ് സ്റ്റാൻഡ് മൂത്രപ്പുരയിൽ കുഞ്ഞിന് ജന്മം നൽകിയത്. യുവതി ഏഴ് മാസം ഗർഭിണിയായിരുന്നു. കർണാടകയിൽ ഹുനാഗുണ്ഡിലാണ് സംഭവം.

നിർമല സിതേഷ് എന്ന വിജയപുരം സ്വദേശിനിയായ യുവതി അമ്മയോടൊപ്പം ഇലക്കൽ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഉടൻ തന്നെ ആംബുലൻസിൽ യുവതിയെയും കുഞ്ഞിനെയും സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മാസം തികയാതെ പ്രസവിച്ചതിനാൽ കുഞ്ഞിന് കൂടുതൽ പരിചരണം ആവശ്യമാണെന്നും അമ്മയും കുഞ്ഞും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Read more topics: Bagalkot, woman, delivery,
English summary
In Karnataka, the woman delivered in a bus stand toilet
topbanner topbanner

More News from this section

Subscribe by Email