Monday November 19th, 2018 - 2:54:pm
topbanner

ബലാത്സംഗ ശ്രമം: യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു

Jikku Joseph
ബലാത്സംഗ ശ്രമം: യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു

ഇറ്റാവ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു. ഇറ്റാവയിലെ ദുര്‍ഗ്ഗാപുര ഗ്രാമത്തിലാണ് സംഭവം. ബലാത്സംഗം ചെയ്യാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തത്.

സംഭവത്തില്‍ മനോജ് കുമാര്‍ എന്ന യുവാവിനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ ഒളിച്ചു കടന്ന ഇയാള്‍ യുവതിയെ പീഡിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ സ്വയം രക്ഷയ്ക്കായി യുവതി ഇയാളെ കീഴ്പ്പെടുത്തുകയും കയര്‍ ഉപയോഗിച്ചു കെട്ടിയിട്ട ശേഷം ജനനേന്ദ്രിയം മുറിച്ചു മാറ്റുകയുമായിരുന്നു.

യുവതി തന്നെയാണ് ഈ കാര്യം നാട്ടുകാരെയും പോലീസിനേയും അറിയിച്ചത്. പോലീസെത്തി യുവാവിനെ സമീപത്തുള്ള മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. യുവാവ് ഈ സ്ത്രീയുടെ ബന്ധുവാണെന്ന് പോലീസ് പറഞ്ഞു. യുവതി പോലീസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു.

Read more topics: woman, cut, attacker, gentil
English summary
woman cut attacker gentil
topbanner

More News from this section

Subscribe by Email