Monday October 22nd, 2018 - 8:01:pm
topbanner
Breaking News

ഭര്‍ത്താവ് മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു ; ഭാര്യ ആത്മഹത്യ ചെയ്തു

suji
ഭര്‍ത്താവ് മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു ; ഭാര്യ ആത്മഹത്യ ചെയ്തു

ഭര്‍ത്താവ് മാംസാഹാരം കഴിക്കാനും പാചകം ചെയ്യാനും നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 22 കാരിയായ യുവതി ആത്മഹത്യ ചെയ്തു. സൂറത്തിലാണ് സംഭവം. കഴിഞ്ഞ മാര്‍ച്ച് 18നാണ് സൂറത്ത് സ്വദേശിയായ ചാന്ദ്‌നി തന്റെ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്തത്. കുട്ടിക്കാലം മുതല്‍ സസ്യാഹാരിയായിരുന്നു ചാന്ദ്‌നി. വിവാഹ ശേഷം ഭര്‍ത്താവും അമ്മാവനും മാംസാഹാരം പാചകം ചെയ്യാനും കഴിക്കാനും നിര്‍ബന്ധിച്ചു.ഇതാണ് ആത്മഹത്യയ്ക്ക് കാരണം.

സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവ് വെട്പ്രകാശ് അലിയാസ് സൂരജ് ഉപാധ്യായക്കെതിരെയും, അമ്മാവന്‍ മനോജ് ഉപാധ്യായക്കെതിരെയും ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തു.

2016 ലാണ് ഇവരുടെ വിവാഹം നടക്കുന്നത്.വിവാഹം കഴിഞ്ഞ് ആദ്യദിവസങ്ങളില്‍ തന്നെ ഈ വിഷയത്തില്‍ പ്രശ്‌നമുണ്ടായിരുന്നു. നോണ്‍ വെജിറ്റേറിയന്‍ ഉണ്ടാക്കുവാന്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. വിസമ്മതിക്കുമ്പോള്‍ ദേഹോപദ്രവം ചെയ്തിരുന്നു.

യുവതിയുടെ വീട്ടില്‍ നിന്ന സ്ത്രീധനം നല്‍കിയത് കുറഞ്ഞ്‌പോയതിലും ഭര്‍ത്താവ് യുവതിയെ ഉപദ്രവിച്ചിരുന്നു. മാതാപിതാക്കള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കാണാന്‍ എത്തിയപ്പോള്‍ യുവതി ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നതായും പൊലീസ് പറയുന്നു. പീഡനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു.

 

 

Read more topics: commits suicide, cook meat
English summary
woman commits suicide after being forced to cook meat
topbanner

More News from this section

Subscribe by Email