Saturday September 22nd, 2018 - 10:55:am
topbanner

ജയലളിതയുടെ മകളെന്ന് അവകാശ വാദം ഉന്നയിച്ച യുവതി ഡിഎന്‍എ പരിശോധന നടത്തുന്നു ; കേസ് 25ന് പരിഗണിക്കും

suji
ജയലളിതയുടെ മകളെന്ന് അവകാശ വാദം ഉന്നയിച്ച യുവതി ഡിഎന്‍എ പരിശോധന നടത്തുന്നു ; കേസ് 25ന് പരിഗണിക്കും

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് രംഗത്തു വന്ന അമൃത സരസ്വതി ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാകാന്‍ ഒരുങ്ങുന്നു. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളികുലാര്‍ ബയോളജിയിലാണ് പരിശോധന നടത്തുന്നത്.

ഇവരുടെ അവകാശ വാദം സംബന്ധിക്കുന്ന കേസ് ഈ മാസം 25ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കോടതി വിധി അനുകൂലമാകാനാണ് അമൃത പരിശോധനയ്ക്ക് തയ്യാറെടുക്കുന്നത്. നേരത്തെ കേസ് പരിഗണിച്ച കോടതി ഡിഎന്‍എ പരിശോധനയ്ക്കായുള്ള ആവശ്യം അംഗീകരിച്ചിരുന്നു.

ജയലളിതയുടെ സഹോദരിയായ ഷൈലജയും ഭര്‍ത്താവ് സാരഥിയുമാണ് അമൃതയെ വളര്‍ത്തിയത്. എന്നാല്‍ സാരഥിയും ഷൈലജയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മാര്‍ച്ചില്‍ സാരഥി മരിക്കുന്നതിന് മുമ്പായി താന്‍ ജയയുടെ മകളാണെന്ന് വെളിപ്പെടുത്തി എന്നാണ് അമൃത പറയുന്നത്.

മൈലാപൂരുള്ള ജയയുടെ വസതിയില്‍ 1980 ആഗസ്ത് 14നാണ് താന്‍ ജയിച്ചതെന്നും സംഭവം രഹസ്യമായി വയ്ക്കുകയായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. ബ്രാഹ്മണ കുടുംബത്തിലെ അന്തസ്സ് തകരാതിരിക്കാനാണ് ഇതെന്നും ശൈലജയ്ക്ക് തന്നെ വളര്‍ത്താന്‍ ഏല്‍പ്പിച്ചെന്നും അമൃത അവകാശപ്പെടുന്നു.

Read more topics: Jayalalitha, daughter , DNA test
English summary
woman claiming to be Jayalalithaas daughter may undergo DNA test
topbanner

More News from this section

Subscribe by Email