Thursday November 22nd, 2018 - 12:03:am
topbanner

ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതി രാഷ്ട്രീയ നേതാവിന്റെ 9 ലക്ഷം രൂപ തട്ടിയെടുത്തു

NewsDesk
ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതി രാഷ്ട്രീയ നേതാവിന്റെ 9 ലക്ഷം രൂപ തട്ടിയെടുത്തു

ബെംഗളുരു: ഫേസ്ബുക്ക് സുഹൃത്ത് രാഷ്ട്രീയ നേതാവിന്റെ 9 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്നുപേര്‍ പിടിയിലായി. ഇവരില്‍നിന്ന് നാലുലക്ഷം രൂപയും പോലീസ് കണ്ടെടുത്തു.

തികലരപ്പാളയ സ്വദേശിനിയായ ഹരിണി (25), സഹായികളായ രവി പെങ്കപ്പ (40), വി. പ്രകാശ് (39) എന്നിവരെയാണ് ജ്ഞാനഭാരതി പോലീസ് അറസ്റ്റുചെയ്തത്. ജനതാദള്‍-എസ് നേതാവ് നാഗര്‍ഭാവി സ്വദേശിയായ എല്‍. ശ്രീനിവാസ് ആണ് പരാതിക്കാരന്‍.

ഒരുമാസംമുന്‍പാണ് ഫേസ്ബുക്കിലൂടെ ഹരിണി നേതാവിനെ പരിചയപ്പെട്ടത് നൃത്താധ്യാപികയാണെന്നാണ് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ഒരു നൃത്തവിദ്യാലയം തുടങ്ങാനിരിക്കുകയാണെന്നും രണ്ടുകോടി രൂപയാണ് ചെലവെന്നും ഹരിണി ശ്രീനിവാസിനെ വിശ്വസിപ്പിച്ചു.

പിന്നീട് ഫോണില്‍ ബന്ധപ്പെട്ട യുവതി രണ്ടുകോടി രൂപ പിതാവ് സംഘടിപ്പിച്ചുണ്ടെന്നും ഉടന്‍ നൃത്തവിദ്യാലയം തുടങ്ങുമെന്നും അറിയിച്ചു. ദിവസങ്ങള്‍ക്കുശേഷം കെട്ടിടം വാടകയ്‌ക്കെടുക്കാന്‍ കുറച്ചു പണത്തിന്റെ കുറവുണ്ടെന്നും മൂന്നുലക്ഷം രൂപ കടം തരണമെന്നും യുവതി ആവശ്യപ്പെട്ടു. ബെംഗളുരു യൂണിവേഴ്സിറ്റി കാമ്പസില്‍വെച്ച് യുവതി ആവശ്യപ്പെട്ടതനുസരിച്ച് 2.7 ലക്ഷം രൂപ കൈമാറി. ഒരാഴ്ചയ്ക്കുശേഷം ഇനിയും അത്യാവശ്യമുണ്ടെന്നും മുഴുവന്‍ തുകയും ഒന്നിച്ച് തിരികെത്തരാമെന്നും പറഞ്ഞ് ആറുലക്ഷം രൂപകൂടി യുവതി വാങ്ങി. പിന്നീടുള്ള ദിവസങ്ങളില്‍ യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

ഇതോടെ കബളിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ശ്രീനിവാസ് പോലീസില്‍ പരാതിനല്‍കുകയായിരുന്നു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയും കൂട്ടാളികളും അറസ്റ്റിലായത്. സ്വാതി, സ്വാതി ഗൗഡ, ഖുശി തുടങ്ങിയ പേരുകളില്‍ ഹരിണി ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയിരുന്നതായി പോലീസ് കണ്ടെത്തി.

Read more topics: Woman, JD(S), Facebook
English summary
Woman befriends JD(S) leader on Facebook; cheats him of Rs 9 lakhs
topbanner

More News from this section

Subscribe by Email