Tuesday September 18th, 2018 - 9:10:pm
topbanner
Breaking News

വൃദ്ധയെ മുടിക്കുത്തില്‍ പിടിച്ച് ചുഴറ്റിയത് മരുമകള്‍ ; അനുവാദമില്ലാതെ പൂപറിച്ചതിനെന്ന് കാരണം

suji
വൃദ്ധയെ മുടിക്കുത്തില്‍ പിടിച്ച് ചുഴറ്റിയത് മരുമകള്‍ ; അനുവാദമില്ലാതെ പൂപറിച്ചതിനെന്ന് കാരണം

അനുവാദമില്ലാതെ പൂ പറിച്ചതിന് വൃദ്ധയ്ക്ക് മരുമകള്‍ നല്‍കിയത് ക്രൂര ശിക്ഷ. കൊല്‍ക്കത്തയിലെ ഗാറിയയിലാണ് സംഭവം. അയല്‍വാസി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ പുറത്തുവിടുകയായിരുന്നു.

75 കാരിയായ യശോദ പാലിന് നേരെയാണ് മരുമകള്‍ സ്വപ്ന ക്രൂര മര്‍ദ്ദനം അഴിച്ചുവിട്ടത്.

മുടിക്ക് കുത്തിപിടിക്കുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യത്തില്‍ കാണാം. സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ലോകം സംഭവമറിഞ്ഞത്.

വൃദ്ധയുടെ കഴുത്തില്‍ പിടിച്ച് മുത്തറ്റുള്ള ചെടിയിലേക്ക് കൈചൂണ്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യശോദപാലിന് മറവി രോഗമുണ്ടെന്നും ഇവര്‍ നിരന്തരം മരുമകളുടെ മര്‍ദ്ദനത്തിന് ഇരയാകാറുണ്ടെന്നും പോലീസ് വ്യക്തമാക്കി. സ്വപ്നയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. സ്വപ്നയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.

English summary
woman beats mother in law for plucking flowers video goes viral
topbanner

More News from this section

Subscribe by Email