topbanner
Thursday August 17th, 2017 - 11:21:am
topbanner

സഹോദരന്റെ പ്രണയ ബന്ധത്തിന് പിന്തുണ നല്‍കിയ യുവതിയെ മര്‍ദ്ദിച്ച ശേഷം നഗ്‌നയാക്കി തെരുവിലൂടെ നടത്തിച്ചു

Jikku Joseph
സഹോദരന്റെ പ്രണയ ബന്ധത്തിന് പിന്തുണ നല്‍കിയ യുവതിയെ മര്‍ദ്ദിച്ച ശേഷം നഗ്‌നയാക്കി തെരുവിലൂടെ നടത്തിച്ചു

മുംബൈ: സഹോദരന്റെ പ്രണയ ബന്ധത്തിന് പിന്തുണ നല്‍കിയ യുവതിയെ മര്‍ദ്ദിച്ച ശേഷം നഗ്‌നയാക്കി തെരുവിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. സംഭവത്തില്‍ എട്ടു പേരെ അറസ്റ്റു ചെയ്തതായും ഒരു കൗമാരക്കാരിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇവരെ ജുവനൈല്‍ കസ്റ്റഡിയില്‍ വിട്ടു.

സഹോദരന്റെ പ്രണയബന്ധത്തിന് യുവതി പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. ഇവരുടെ ബന്ധുകൂടിയായ യുവതിയുമായായിരുന്നു യുവാവിന്റെ പ്രണയബന്ധം. ഓഗസ്റ്റ് രണ്ടിന് ഭര്‍ത്താവിന്റെ മുന്നിലിട്ട് യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ ഫാമിലിട്ടായിരുന്നു മര്‍ദ്ദനം. ഇതിന് ശേഷം യുവതി ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

ഇതിന് പിന്നാലെ ഓഗസ്റ്റ് നാലിനും ആക്രമണം തുടര്‍ന്നു. ഭര്‍ത്താവ് മറ്റൊരു ഗ്രാമത്തില്‍ പോയ സമയം, അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങിയ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. വസ്ത്രം വലിച്ചു കീറിയ ശേഷം യുവതിയെ നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയായിരുന്നു. ചെരുപ്പ് വച്ച് ഇവരെ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുവതിയുടെ പരാതിയില്‍ ചക്ലാംബ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
woman allegedly paraded naked for supported his brother's love affair
topbanner topbanner

More News from this section

Subscribe by Email