Sunday May 26th, 2019 - 11:28:pm
topbanner
topbanner

അഭിമാനമുയര്‍ത്താന്‍ അഭിനന്ദന്‍ തിരിച്ചെത്തും; ഉടന്‍ യുദ്ധവിമാനങ്ങള്‍ പറത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

suji
 അഭിമാനമുയര്‍ത്താന്‍ അഭിനന്ദന്‍ തിരിച്ചെത്തും; ഉടന്‍ യുദ്ധവിമാനങ്ങള്‍ പറത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ആ തിരിച്ചുവരവിനായി ഒരു രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനകളോടെ കാത്തിരുന്നിട്ടുണ്ട്. അതിര്‍ത്തിക്ക് അപ്പുറത്ത് പിടിയിലായിട്ടും ഇന്ത്യയുടെ കരുത്ത് തെളിയിച്ച് തലയുയര്‍ത്തി ഇന്ത്യന്‍ മണ്ണിലേക്ക് തിരിച്ചെത്തിയ വ്യോമസേനാ വിംഗ് കമ്മാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ യുദ്ധവിമാനങ്ങളുടെ കോക്പിറ്റിലേക്കും തിരിച്ചെത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത ആഴ്ചകളില്‍ ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിനില്‍ നടത്തുന്ന അവസാനവട്ട പരിശോധനകള്‍ മാത്രമാണ് ഇനി ബാക്കിയെന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 27ന് നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച പാകിസ്ഥാന്റെ എഫ്16 യുദ്ധവിമാനം വെടിവെച്ച് വീഴ്ത്തി വ്യോമ സേനകളുടെ ചരിത്രത്തില്‍ നാഴികക്കല്ല് സൃഷ്ടിച്ചിരുന്നു.

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മിസൈല്‍ ഏറ്റ അഭിനന്ദന്റെ മിഗ്21 ബിസോണില്‍ നിന്നും ഇദ്ദേഹത്തിന് ഇജക്ട് ചെയ്യേണ്ടിയും വന്നു. രണ്ട് വ്യത്യസ്ത തലമുറകളില്‍ പെട്ട യുദ്ധവിമാനങ്ങളായതിനാല്‍ എഫ് 16നെ വെടിവെച്ചിട്ട ആദ്യ മിഗ്21 ബിസോണ്‍ എന്നാണ് ഈ നടപടിയെ വിദഗ്ധര്‍ പ്രകീര്‍ത്തിച്ചത്. ഈ ശക്തിപ്രകടനത്തിന് ഇന്ത്യയിലെ മൂന്നാമത്തെ ഉയര്‍ന്ന യുദ്ധവീര അവാര്‍ഡായ വീര്‍ ചക്ര അഭിനന്ദന് ലഭിക്കാനും സാധ്യതയുണ്ട്.

40 സിആര്‍പിഎഫ് ജവാന്മാരെ ഭീകരാക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പകരംവീട്ടി പാകിസ്ഥാനിലെ ബാലകോട്ട് മേഖലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ തകര്‍ത്താടിയതിന് അടുത്ത ദിവസമായിരുന്നു അഭിനന്ദന്‍ അയല്‍രാജ്യത്തിന്റെ പിടിയിലായത്.

 

English summary
wing commander abhinandan varthaman may soon fly fighter planes again
topbanner

More News from this section

Subscribe by Email