Wednesday May 23rd, 2018 - 6:55:am
topbanner

2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശക്തി ബിജെപി അറിയും; മോദിയെ വെല്ലുവിളിച്ച് രാഹുല്‍

suji
2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശക്തി ബിജെപി അറിയും; മോദിയെ വെല്ലുവിളിച്ച് രാഹുല്‍

ഭരണഘടനയെ സംരക്ഷിക്കുകയെന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിജിക്ക് താല്‍പര്യം മോദിയില്‍ മാത്രമാണെന്ന് ആരോപിച്ച രാഹുല്‍ രാജ്യത്തെ സ്ത്രീ സുരക്ഷയെ ഉയര്‍ത്തിപ്പിടിച്ചാണ് സര്‍ക്കാരിനെ അക്രമിച്ചത്.

2019 പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശക്തി ബിജെപി മനസ്സിലാക്കുമെന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു. 2019 തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കാന്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയാണ് ലക്ഷ്യം.

സ്ത്രീകളും, ചെറിയ കുട്ടികളും വരെ പീഡിപ്പിക്കപ്പെടുമ്പോള്‍ മോദിജി ഒരക്ഷരം മിണ്ടുന്നില്ല. ഐഎംഎഫ് മേധാവി വരെ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ കാര്യമില്ല. പെണ്‍കുട്ടികളെ ബിജെപി എംഎല്‍എമാരില്‍ നിന്നും രക്ഷിക്കേണ്ട അവസ്ഥയാണ്.

ദളിത് വിഭാഗങ്ങള്‍ പ്രധാനമന്ത്രി മോദിയെ നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ അവര്‍ക്ക് ഇടമില്ലെന്ന് തിരിച്ചറിയുകയാണ്, ഇവര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ പ്രധാനമന്ത്രി പ്രതികരിച്ചില്ല, രാഹുല്‍ ആരോപിച്ചു.

 

Read more topics: rahul, congress, bjp
English summary
Will show our might, dislodge BJP from power in 2019

More News from this section

Subscribe by Email