topbanner
Thursday August 17th, 2017 - 11:23:am
topbanner

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്രസകള്‍ക്ക് വെള്ളിയാഴ്ചയും റംസാന്‍ മാസത്തിലും അവധി നല്‍കില്ല

NewsDesk
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്രസകള്‍ക്ക് വെള്ളിയാഴ്ചയും റംസാന്‍ മാസത്തിലും അവധി നല്‍കില്ല

ഗുവാഹാട്ടി: സര്‍ക്കാര്‍നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ക്ക് വെള്ളിയാഴ്ചയും റംസാന്‍ മാസത്തിലും അവധി നല്‍കില്ലെന്ന് അസം വിദ്യാഭ്യാസമന്ത്രി ഹിമന്ദ വിശ്വ ശര്‍മ.

ഇന്ത്യയില്‍ വെള്ളിയാഴ്ച അവധിദിവസമായി കരുതുന്ന നിയമങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വെള്ളിയാഴ്ചയിലെ ജുമ നമസ്‌കാരത്തിന് ഒരു മണിക്കൂര്‍ ഇടവേള നല്‍കും.

ഞായറാഴ്ചയ്ക്കു പുറമെ വെള്ളിയാഴ്ചകൂടി അവധിവേണമെങ്കില്‍ മദ്രസകള്‍ സംസ്ഥാനസര്‍ക്കാരിന് നിവേദനം നല്‍കണം. നിലവില്‍ വെള്ളിയാഴ്ചകളിലടക്കം ജോലിചെയ്യുന്നതിനുള്ള ശമ്പളമാണ് അധ്യാപകര്‍ക്കുനല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ ലഖിംപുര്‍, നൗഗാവ്, മോറിഗാവ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചകളില്‍ മദ്രസകള്‍ അടച്ചിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മതങ്ങള്‍ക്കെതിരല്ലെന്നും നിയമം നടപ്പാക്കുകമാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം, സര്‍ക്കാറിന്റേത് സാമുദായികഭിന്നതയുണ്ടാക്കാനുള്ള നീക്കമാണെന്നും ശര്‍മയുടെ സമ്മേളനങ്ങള്‍ മുസ്ലിങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും കോണ്‍ഗ്രസുകാരനായ മുന്‍ മന്ത്രി സിദ്ദിഖ് അഹമ്മദ് പറഞ്ഞു.

Read more topics: madrasa, Friday, Assam, Minister
English summary
Will act against madrasas for Friday closure, says Assam Education Minister
topbanner topbanner

More News from this section

Subscribe by Email