Wednesday September 26th, 2018 - 8:16:pm
topbanner

വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം: ട്രായ് നിര്‍ദേശം 15 ദിവസത്തിനുള്ളില്‍

Anju NC
വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം: ട്രായ് നിര്‍ദേശം 15 ദിവസത്തിനുള്ളില്‍

ന്യൂഡല്‍ഹി: വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കുന്ന ഇന്‍ഫ്‌ലൈറ്റ് കണക്ടിവിറ്റി(ഐ എഫ് സി) സംവിധാനം നടപ്പിലാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). വിമാനങ്ങളില്‍ ഐഎഫ്‌സി സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുകയാണെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ അറിയിച്ചു. ഐഎഫ്‌സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നും ശര്‍മ പറഞ്ഞു.


ട്രായ് ഐഎഫ്‌സി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതോടെ സ്വകാര്യ വിമാന സര്‍വീസുകള്‍ക്ക് അതിന് അനുസൃതമായ രീതിയില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വ്യത്യാസം വരുത്താന്‍ സാധിക്കും. അതോടെ യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാവുകയും ചെയ്യും.

ഐഎഫ്‌സി സംവിധാനം നടപ്പാക്കണമെന്ന ശുപാര്‍ശ രണ്ടു വര്‍ഷം മുമ്പ് തന്നെ വ്യോമയാന മന്ത്രാലയം നല്‍കിയിരുന്നു.

Read more topics: TRAI, india skies, wifi, 15 days,
English summary
wifi in india skies soon: TRAI to issue rules in 15 days
topbanner

More News from this section

Subscribe by Email